യു.പിയിൽ 16കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ച് കൗമാരക്കാർ; മൂന്ന് പേർ അറസ്റ്റിൽ

15നും 17നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

Update: 2024-06-22 02:07 GMT

ലഖ്നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൗമാരക്കാരായ ആൺകുട്ടികൾ കൂട്ടബലാത്സം​ഗം ചെയ്തു. തുടർന്ന് ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചു. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ഭദോഹി ജില്ലയിലെ ​ഗോപി​ഗഞ്ചിലാണ് സംഭവം.

15നും 17നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ജൂൺ ഒന്നിന്, വീടിനടുത്തുള്ള കടയിലേക്ക് സാധനം വാങ്ങാൻ പോയപ്പോൾ മൂന്ന് ആൺകുട്ടികൾ വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്യുകയായിരുന്നെന്ന് ​ഗോപി​ഗഞ്ച് എസ്എച്ച്ഒ സന്തോഷ് കുമാർ സിങ് പറഞ്ഞു.

പീഡനദൃശ്യങ്ങൾ ഇവർ മൊബൈൽ ഫോണിൽ പകർത്തിയതായും ഭീഷണിപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. വീണ്ടും കടയിൽ വരാനാവശ്യപ്പെട്ട് പ്രതികൾ ശല്യപ്പെടുത്തിയെങ്കിലും പെൺകുട്ടി സമ്മതിക്കാത്തതിനെ തുടർന്ന് ഇവർ വ്യാഴാഴ്ച വീഡിയോ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതായും എസ്എച്ച്ഒ പറഞ്ഞു.

ഇതറിഞ്ഞതോടെ പെൺകുട്ടിയുടെ വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയും ചെയ്തു.

വെള്ളിയാഴ്ച പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും പ്രതികളായ ആൺകുട്ടികളെ മിർസാപൂർ ജില്ലയിലെ ജുവനൈൽ ഹോമിലേക്ക് അയച്ചതായും പൊലീസ് ഉദ്യോ​ഗസ്ഥൻ കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News