ലാൻഡിങ്ങിനിടെ വിമാനത്തിന് തീപിടിച്ചു

ക്വലാലംപൂരിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്

Update: 2025-08-12 09:10 GMT

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. ക്വാലാലംപൂരിൽ നിന്നെത്തിയ കാർഗോ വിമാനത്തിന്റെ എഞ്ചിനാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ല.

വിമാനം ലാന്‍ഡ് ചെയ്തയുടനെ വിമാനത്താവളത്തിലെ ഫയർ ഫോഴ്സ് അധികൃതർ ഉടനെ തീയണച്ചതിനാൽ അപകടമൊഴിവായി.എമര്‍ജന്‍സി ലാന്‍ഡിങ് ഇല്ലാതെതന്നെ ​പൈലറ്റുമാര്‍ വിമാനം സുരക്ഷിതമായി ഇറക്കി. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. അതെസമയം ചെറിയ തീപിടുത്തമാണുണ്ടായതെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. 

ജൂണ്‍ 12-ന് അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം അപകടത്തിൽ​പ്പെട്ട് ജീവനക്കാരടക്കം 271 പേരുടെ ജീവന്‍ നഷ്ടമായിരുന്നു. 

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News