പഞ്ചാബില്‍ ചൈനീസ് മിസൈലിന്‍റെ ഭാഗങ്ങൾ കണ്ടെത്തി; ഇന്ത്യ തകർത്ത പാക് മിസൈലുകളെന്ന് നിഗമനം
പഞ്ചാബ് ,ജമ്മു കശ്മീർ അതിർത്തികളിൽ കൂടുതൽ ആകാശ് മിസൈലുകൾ സജ്ജമാക്കി
ന്യൂഡല്‍ഹി: പഞ്ചാബിലെ ഹോഷിയാർപൂരില്‍ ചൈനീസ് മിസൈലിന്‍റെ ഭാഗങ്ങൾ കണ്ടെത്തി. ഇന്ത്യ തകർത്ത പാക് മിസൈലുകളെന്ന് നിഗമനം.ഹോഷിയാർപൂരിലെ കുന്നിൻ പ്രദേശത്തുനിന്ന് മിസൈൽ കണ്ടെത്തിയ വിവരം പ്രദേശവാസികളാണ് പൊലീസിനെ അറിയിച്ചത്. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി.
ജമ്മു, പഞ്ചാബ് ഉൾപ്പെടെ വിവിധ മേഖലയിലേക്ക് മിസൈലുകൾ തൊടുത്ത് പാകിസ്താൻ നടത്തിയ ആക്രമണ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. രാത്രി 8 മണിയോടെ ആരംഭിച്ച ഡ്രോൺ ആക്രമണം s400 കവാജ് പ്രതിരോധ സംവിധാനം ഉപയോഗിച്ച് അന്തരീക്ഷത്തിൽ വച്ച് തന്നെ ഇന്ത്യ നിർവീര്യമാക്കി . പാകിസ്താന്റെ f16, jf17 യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ ആകാശ് മിസൈൽ സംവിധാനം ഉപയോഗിച്ചാണ് തകര്‍ത്തതെന്നാണ് സേന വ്യക്തമാക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈൽ പ്രതിരോധ സംവിധാനം പഞ്ചാബ് ,ജമ്മു കശ്മീർ അതിർത്തികളിൽ കൂടുതൽ സജ്ജമാക്കിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് സംയുക്ത സേന തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ പങ്കെടുത്തു. അതിനിടെ സാംബാ സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ ബിഎസ്എഫ് വധിച്ചു. മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.