'നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് വോട്ട് കൊള്ളയിലൂടെ, ഇക്കാര്യം ജെൻസിയെ ബോധ്യപ്പെടുത്തും': രാഹുൽ ഗാന്ധി

മോദിയും അമിത്ഷായും തെരഞ്ഞെടുപ്പ് കമ്മീഷനും ഭരണഘടനയെ ആക്രമിക്കുന്നുവെന്നും രാഹുല്‍

Update: 2025-11-07 08:27 GMT
Editor : rishad | By : Web Desk

രാഹുൽ ഗാന്ധി Photo-X/@INCIndia

ന്യൂഡല്‍ഹി: വോട്ട് കൊള്ളക്ക് എതിരെയുള്ള പോരാട്ടം തുടരുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്രമോദി പ്രധാനമന്ത്രി ആയത് വോട്ട് കൊള്ളയിലൂടെ എന്ന് തുറന്നു കാണിക്കുമെന്നും രാഹുൽ പറഞ്ഞു.  

ബിഹാറിൽ പ്രചാരണത്തിനായി പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ പക്കല്‍ ധാരാളം 'മെറ്റീരിയലുകളുണ്ടെന്നും' ഈ പ്രക്രിയ തുടരുമെന്നും രാഹുല്‍ പറഞ്ഞു. വോട്ട് കൊള്ളയിലൂടെ നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് എങ്ങനെയെന്ന് രാജ്യത്തെ ജെന്‍ സിക്കും യുവാക്കള്‍ക്കും ഞങ്ങള്‍ വ്യക്തമാക്കിക്കൊടുക്കും – അദ്ദേഹം വ്യക്തമാക്കി. 

Advertising
Advertising

ഹരിയാനയില്‍ വലിയതോതില്‍ വോട്ട് കൊള്ള നടന്നുവെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടല്ല. വ്യാജ വോട്ട് , വ്യാജ ഫോട്ടോ എന്നിവയെ ബിജെപി ന്യായീകരിക്കുന്നു. ഒരു ബ്രസീലിയന്‍ പൗരന്റെ ഫോട്ടോ ഉപയോഗിച്ച് എങ്ങനെയാണ് വോട്ട് ചെയ്തത് – അദ്ദേഹം പറഞ്ഞു.

മോദിയും അമിത്ഷായും തെരഞ്ഞെടുപ്പ് കമ്മീഷനും ഭരണഘടനയെ ആക്രമിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഹരിയാനയില്‍ ഒരാള്‍ക്ക് ഒന്നിലേറെ വോട്ടുകള്‍. ബിഹാറിലും അതുതന്നെയാണ് അവര്‍ ചെയ്യാന്‍ പോകുന്നത്. മധ്യപ്രദേശിലും ഗുജറാത്തിലും ഛത്തീസ്ഗഡിലും ഹരിയാനയിലും വോട്ട് കൊള്ള നടന്നു – രാഹുല്‍ ഗാന്ധി വ്യക്തമാക്കി. 

അതേസമയം വോട്ടുകൊള്ളയെകുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം കഴിഞ്ഞു 48 മണിക്കൂർ പിന്നിട്ടിട്ടും വിഷയത്തിൽ പ്രതികരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല. വോട്ട് കൊള്ളക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News