മോദിയുടെ വികസനത്തെ ഇന്ത്യയിലെ ജനങ്ങൾ അംഗീകരിച്ചു, യുപിയിലെ പ്രിയങ്ക പരീക്ഷണം തകർന്നു - വി മുരളീധരൻ

നെഹറുകുടുംബത്തോടുള്ള വിയോജിപ്പ് ജനങ്ങൾ വീണ്ടും പ്രകടിപ്പിച്ചു. പഞ്ചാബിലും ഉത്തരാഖണ്ഡിലുമുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെ തോൽവി അതിനുദാഹരണമാണ്

Update: 2022-03-10 09:50 GMT

യുപിയിലെ ബിജെപിയുടെ മികച്ച വിജയത്തിന് പിന്നാലേ പ്രതികരണവുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇന്ത്യയിലെ ജനങ്ങൾ മോദിയുടെ വികസന രാഷ്ട്രീയത്തെ അംഗീകരിച്ചെന്നും മോദി ഉയർത്തിക്കാട്ടിയ വികസനങ്ങൾ അംഗീകരിച്ച നാലു സംസാഥാനങ്ങളിലാണ് ബിജെപി മികച്ച വിജയം കൈവരിച്ചതെന്നും മുരളീധരൻ പറഞ്ഞു.

ഇത് സദ്ഭരണത്തിനുള്ള അംഗീകാരമാണ്. കോൺഗ്രസിന്റെ പരീക്ഷണം തകർന്നു. ഇന്റർനാഷണൽ കോൺഗ്രസ് എന്ന പാർട്ടിയോട് രാജ്യത്തെ ജനങ്ങൾക്ക് ഉണ്ടായിരുന്ന വിശ്വാസം പരിപൂർണമായും ഇല്ലാതായിരിക്കുന്നു. ഉത്തർപ്രദേശിലെ പ്രിയങ്ക പരീക്ഷണം തകർന്നിരിക്കുകയാണെന്നും മുരളീധരൻ പരിഹസിച്ചു.

Advertising
Advertising

നെഹറുകുടുംബത്തോടുള്ള വിയോജിപ്പ് ജനങ്ങൾ വീണ്ടും പ്രകടിപ്പിച്ചു. പഞ്ചാബിലും ഉത്തരാഖണ്ഡിലുമുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെ തോൽവി അതിനുദാഹരണമാണെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

എക്‌സിറ്റ് പോൾ ഫലങ്ങൾ യാഥാർഥ്യമാക്കിക്കൊണ്ട് ബി.ജെ.പി തേരോട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും താമര വിരിഞ്ഞിരിക്കുകയാണ്. വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ നാലിടത്തും ബി.ജെ.പി തന്നെയാണ് വ്യക്തമായ ലീഡോടെ മുന്നേറുന്നത്.

കോൺഗ്രസിൻറെ കരുത്തുറ്റ കോട്ടയായ പഞ്ചാബിൽ മാത്രമാണ് കാവി പുതയ്ക്കാതിരുന്നത്. ഇവിടെ കോൺഗ്രസിനെ അട്ടിമറിച്ചുകൊണ്ട് ആം ആദ്മി തരംഗത്തിനാണ് പഞ്ചാബ് സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനമായ ഉത്തർപ്രദേശിൽ തുടക്കം മുതലേ ഭരണകക്ഷിയായ ബി.ജെ.പി മുന്നേറിക്കൊണ്ടിരുന്ന കാഴ്ചയാണ് കണ്ടത്. ഒരു ഘട്ടത്തിൽ പോലും മുന്നിലെത്താൻ പ്രധാന എതിരാളിയായ സമാജ്‌വാദി പാർട്ടിക്ക് സാധിച്ചില്ല. വോട്ടെണ്ണൽ കഴിഞ്ഞ മണിക്കൂറുകൾക്ക് ശേഷമാണ് കോൺഗ്രസിന് വളരെ കുറച്ചു സീറ്റുകളിൽ ലീഡ് നിലനിർത്താനായത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News