'അമരീന്ദർ കേന്ദ്രത്തിന്റെ തത്ത'; പ്രധാനമന്ത്രിയുടെ സുരക്ഷയിൽ രാഷ്ട്രീയമില്ലെന്ന് സിദ്ദു

പ്രധാനമന്ത്രിക്ക് സുരക്ഷ കൊടുക്കുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും പഞ്ചാബ് സർക്കാരിനെ പിരിച്ചുവിടണമെന്നും അമരീന്ദർ സിങ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Update: 2022-01-07 12:27 GMT

പഞ്ചാബിൽ പ്രധാനമന്ത്രിക്ക് സുരക്ഷാ വീഴ്ചയുണ്ടായെന്ന വിമർശനത്തിന് മറുപടിയുമായി പി.സി.സി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു. ബി.ജെ.പി രാഷ്ട്രീയക്കളി അവസാനിപ്പിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവരുന്നത് വരെ കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''കഴിഞ്ഞ ഏതാനും ദിവസങ്ങളായി എല്ലാവരും സുരക്ഷയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇവിടെയുള്ള ഏതാനും തത്തകൾ ഒന്നും ചിന്തിക്കാതെ സുരക്ഷ, സുരക്ഷ, സുരക്ഷ എന്ന് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ആ തത്തകളിൽ പ്രധാനി നമ്മുടെ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ആണ്''-സിദ്ദു പറഞ്ഞു.

''അവർ (ബി.ജെ.പി) രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണം. ഉചിതമായ മറുപടി നിങ്ങൾക്ക് ഇവിടെ നിന്ന് ലഭിക്കും. പഞ്ചാബിൽ രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യപ്പെടുന്നവരെല്ലാം ബി.ജെ.പിയുടെ തത്തകളാണ്-''വാർത്താസമ്മേളനത്തിൽ സിദ്ദു പറഞ്ഞു.

പ്രധാനമന്ത്രിക്ക് സുരക്ഷ കൊടുക്കുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും പഞ്ചാബ് സർക്കാരിനെ പിരിച്ചുവിടണമെന്നും അമരീന്ദർ സിങ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് സിദ്ദുവിന്റെ വിമർശനം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News