പ്രതിപക്ഷ ബഹളത്തോടെ തുടക്കം; കേന്ദ്ര ബജറ്റവതരണം തുടങ്ങി, പ്രതീക്ഷയോടെ കേരളം

മൂന്നാം മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്

Update: 2025-02-01 06:21 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: പാര്‍ലമെന്‍റില്‍ കേന്ദ്ര ബജറ്റവതരണം തുടങ്ങി. മൂന്നാം മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റവതരണം തുടങ്ങിയത്. കുംഭമേളയെ ചൊല്ലിയാണ് ബഹളം. അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ സഭയില്‍ പ്രതിഷേധിക്കുകയാണ്.

ബജറ്റിൽ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന നടപടികൾക്ക് സാധ്യതയുണ്ട്. ആദായ നികുതി സ്ലാബുകളിൽ മാറ്റം വരുത്തിയേക്കും. യുപിഐ ഐഡി വഴിയുള്ള പണമിടപാടുകൾ നിയന്ത്രിക്കുന്ന പുതിയ ചട്ടം കൊണ്ടുവരാനും സാധ്യതയുണ്ട്. വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം.

Advertising
Advertising

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News