ബജറ്റവതരണം ബഹിഷ്കരിച്ച് പ്രതിപക്ഷം; സഭയില്‍ നിന്നും ഇറങ്ങിപ്പോയി

പ്രതിപക്ഷ ബഹളത്തോടെയായിരുന്നു തുടക്കം

Update: 2025-02-01 07:22 GMT

ഡല്‍ഹി: ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. കുംഭമേളക്കിടെയുണ്ടായ ദുരന്തത്തിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ബജറ്റ് അവതരണത്തിനിടെ ഇറങ്ങിപ്പോയത്. പിന്നീട് മടങ്ങിയെത്തിയ പ്രതിപക്ഷം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിഹാർ പ്രഖ്യാപനങ്ങളിൽ പ്രതിഷേധിച്ചു. ബജറ്റിന് ശേഷം മറ്റുവിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചു.

അടുത്ത 5 വർഷം എല്ലാവരുടെയും ക്ഷേമം ഉറപ്പു വരുത്താനുള്ള അവസരമായി കാണുന്നു. വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റെന്ന് ധനമന്ത്രി പറഞ്ഞു. മധ്യവർഗത്തിന്‍റെ ശക്തി കൂട്ടുന്ന ബജറ്റ്. വികസിത ഭാരതം ദാരിദ്ര്യ മുക്തവും കുറഞ്ഞ ചെലവിൽ ചികിത്സയും സാമ്പത്തിക പ്രവർത്തനങ്ങളിൽ 70 ശതമാനം സ്ത്രീ പ്രാതിനിധ്യവും ലക്ഷ്യമിടുന്നു. സമ്പൂർണ ദാരിദ്ര്യ നിർമാർജനമാണ് ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

Advertising
Advertising

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News