ഇനി ആധാര്‍ കൈയില്‍കൊണ്ടു നടക്കേണ്ട, ആധാര്‍ ആപ്പ് പുറത്തിറങ്ങി; ഉപയോ​ഗിക്കേണ്ടതിങ്ങനെ..

ഒരു മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പിലൂടെ കുടുംബത്തിലെ അഞ്ച് പേരുടെ ആധാര്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും

Update: 2025-11-11 07:19 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo | Special Arrangement

ന്യൂഡൽഹി: രാജ്യത്തെ 140 കോടി ജനങ്ങൾക്കായി പുതിയ ആധാർ ആപ്പ് അവതരിപ്പിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാര്‍ ആപ്പ് ലഭ്യമാകുന്നതോടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എല്ലായിടത്തും കൊണ്ടുപോകേണ്ട ആവശ്യമില്ല. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർഎന്നിവിടങ്ങളിൽ നിന്ന് ഈ സൗജന്യ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.

പുതിയ ആധാര്‍ ആപ്പില്‍ പുത്തന്‍ ഫീച്ചറുകള്‍, മെച്ചപ്പെടുത്തിയ സുരക്ഷ, എളുപ്പത്തിലുള്ള ആക്സസ്, പൂര്‍ണ്ണമായും പേപ്പര്‍ രഹിത അനുഭവം എന്നിവ ഉള്‍പ്പെടും. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ഒരു ലിങ്ക് ഉള്‍പ്പെടെ ആധാറിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.

Advertising
Advertising

ഫേസ് ഡിറ്റക്ഷന്‍ സങ്കേതിക വിദ്യ ഉള്‍പ്പെടെ ബയോമെട്രിക് ലോക് സൗകര്യങ്ങളും, ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഷെയറിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഉപയോക്താവിന്റെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്ന സാങ്കേതിക സുരക്ഷയോടെയാണ് ആപ്പ് തയ്യാറാക്കിയത്. ഒരു മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പിലൂടെ കുടുംബത്തിലെ അഞ്ച് പേരുടെ ആധാര്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. എന്നാല്‍ എല്ലാ കാര്‍ഡും ഒരേ ഫോണ്‍ നമ്പറിലായിരിക്കണം രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടത്.

ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, സർവീസ് സെന്ററുകൾ എന്നിവിടങ്ങളിൽ പെട്ടെന്നുള്ള, പേപ്പർലെസ് വെരിഫിക്കേഷനുകൾക്കായി ആധാർ ക്യുആർ കോഡുകൾ ജനറേറ്റ് ചെയ്ത്, സ്കാൻ ചെയ്യാൻ സാധിക്കും. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ആപ്പിലെ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. ആധാര്‍ ഉപയോഗം ട്രാക്ക് ചെയ്യാനുള്ള അവസരമുണ്ട്

നിങ്ങൾക്ക് ഏത് വിവരമാണോ വെളിപ്പെടുത്തേണ്ടത് അത് മാത്രം പങ്കുവെക്കാൻ ഇവിടെ സാധിക്കും. ഉദാഹരണത്തിന് നിങ്ങളുടെ പേര്, ഫോട്ടോ എന്നിവ മാത്രം ഷെയർ ചെയ്ത്, അഡ്രസ്, ജനനത്തിയ്യതി എന്നിവ മറച്ചു വെക്കണമെങ്കിൽ അത് സാധ്യമാണ്. ഇതിലൂടെ നിങ്ങളുടെ സ്വകാര്യത നിയന്ത്രിക്കാൻ സാധിക്കുന്നു.നി ങ്ങളുടെ ആധാർ എപ്പോൾ, എവിടെ, എങ്ങനെ ഉപയോഗിച്ചു എന്നത് ആപ്പിലെ ബിൽറ്റ്-ഇൻ ആക്ടിവിറ്റി ലോഗ് ഉപയോഗിച്ച് മനസ്സിലാക്കാം. ഇത് അധിക സുരക്ഷിതത്ത്വം പ്രദാനം ചെയ്യുന്നു.

ആധാര്‍ ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം:

  • ആന്‍ഡ്രോയ്ഡ് ഫോണില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും, ഐ ഫോണില്‍ ആപ്പില്‍ സ്റ്റോറില്‍ നിന്നും 'Aadhaar' എന്ന് ടൈപ് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം
  • ഡൗണ്‍ലോഡ് ചെയ്ത ശേഷം ഭാഷ തെരഞ്ഞെടുത്ത്, 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക
  • ഒടിപി വെരിഫൈ: ലിങ്ക് ചെയ്ത നമ്പറിലേക്ക് വരുന്ന ഒടിപി വഴി ആധാര്‍ വെരിഫൈ ചെയ്യുക
  • ഫേസ് ഓഥന്റിഫിക്കേഷന്‍: മുഖം സ്‌കാന്‍ ചെയ്ത് ആധികാരികത ഉറപ്പാക്കല്‍ നിര്‍ബന്ധം. സുരക്ഷക്കായി ഇത് അനിവാര്യമാണ്
  • പിന്‍ സുരക്ഷ: ആറ് ഡിജിറ്റ് പിന്‍ സുരക്ഷ ഉറപ്പാക്കുക
Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News