'രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം'; രാഹുൽ ഗാന്ധി
വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
ന്യൂഡല്‍ഹി: നടക്കുന്നത് രാഷ്ട്രീയ സമരമല്ലെന്നും ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി.
വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എംപിമാരെ പൊലീസ് അറസ്റ്റുചെയ്തുനീക്കിയിരുന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെയാണ് പൊലീസ് അറസ്റ്റുചെയ്ത് നീക്കിയത്. മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ്.
ഒരു മണിക്കൂറോളമാണ് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. മൂന്നുറോളം പ്രതിപക്ഷ എംപിമാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. വനിതാ എംപിമാരടക്കമുള്ളവർ ബാരിക്കേഡിനു മുകളിലൂടെ കടക്കാൻ ശ്രമിച്ചു. അഖിലേഷ് യാദവ്, ഡീൻ കുര്യാക്കോസ് തുടങ്ങിയ എംപിമാർ ബാരിക്കേഡ് ചാടിക്കടക്കുകയും ചെയ്തു. 30 എംപിമാരുമായി മാത്രം കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം ഡൽഹി പൊലീസ്, നേതാക്കളെ അറിയിച്ചെങ്കിലും എംപിമാർ തയാറായില്ല.