ഒരു മാസം പ്രായമുള്ള കുഞ്ഞിനെ 40 തവണ ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ച് മാതാപിതാക്കൾ; സംഭവം ഓഡീഷയിൽ
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു
ഭുവനേശ്വർ∙ രോഗം ഭേദമാകാനെന്ന പേരിൽ ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിൽ ഇരുമ്പ് ദണ്ഡ് 40 തവണ ചൂടാക്കിവെച്ച് മാതാപിതാക്കൾ. ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിൽ ചന്ദഹണ്ടിയിലാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
കുഞ്ഞിന്റെ തലയിലും വയറ്റിലുമായി ഇരുമ്പുകമ്പി കൊണ്ട് ചുട്ടുപൊള്ളിച്ചതിന്റെ 40 പാടുകളുള്ളതായി ഡോക്ടർമാർ അറിയിച്ചു. ചൂടുള്ള ലോഹം കൊണ്ട് പൊള്ളിച്ചാൽ അസുഖം മാറുമെന്ന അന്ധവിശ്വാസമാണ് പ്രവൃത്തിക്ക് പിന്നിൽ. 10 ദിവസം മുൻപ് കുട്ടിക്ക് പനി ഉണ്ടായിരുന്നെന്നും കരഞ്ഞിരുന്നതായും ഡോക്ടർ പറഞ്ഞു. ദേഹോപദ്രവത്തിന് ശേഷം ആരോഗ്യ നില മോശമായതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രോഗങ്ങളുടെ പേരിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമം തടയുന്നതിനായി ആരോഗ്യവകുപ്പ് ബോധവൽക്കരണം നടത്തുമെന്ന് നബരംഗ്പുർ ജില്ലാ മെഡിക്കൽ ഓഫിസർ സന്തോഷ് കുമാർ പാണ്ടെ പറഞ്ഞു.