പൊലീസുകാർ വീട്ടിൽക്കയറി പീഡിപ്പിച്ചു; യു.പിയിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേസ്

ഡയൽ 112-ൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കെതിരെയാണ് പരാതി.

Update: 2023-01-04 16:17 GMT

കാൺപൂർ: ഉത്തർപ്രദേശിൽ പൊലീസുകാർ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. കാൺപൂരിലെ നൗബസ്ത പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കെതിരെയാണ് യുവതിയുടെ പരാതി. വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു എന്ന പരാതിയിൽ രണ്ട് ഹെഡ് കോൺസ്റ്റബിൾമാർക്കെതിരെ കേസെടുത്തു.

ഹരി ഓം, ഷുഷാന്ത് എന്നീ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇരു പൊലീസുകാരും തന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും കടന്നുപിടിച്ച് കീഴ്പ്പെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് യുവതിയുടെ പരാതി.

നൗബസ്ത പൊലീസ് സ്റ്റേഷൻ പരിധിയിലെ ലാൽപൂർ ഇന്റർസെക്ഷനിലെ ഡയൽ 112-ൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർ ബലമായി വീട്ടിൽ കയറി പീഡിപ്പിച്ചതായി യുവതി അറിയിച്ചു. യുവതി പോലീസുകാരെ തള്ളിമാറ്റി ഓടാൻ ശ്രമിച്ചു. എന്നാൽ അവർ അവളെ പിന്തുടരുകയായിരുന്നു- സൗത്ത് അഡീഷനൽ ഡി.സി.പി അങ്കിത ശർമ പറഞ്ഞു.

പൊലീസുകാർ മദ്യലഹരിയിലായിരുന്നെന്നും ഇരയായ യുവതി ആരോപിച്ചു. യുവതിയുടെ പരാതി പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിയിച്ച പൊലീസ്, ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News