ബിഹാറിൽ യാത്രയുമായി രാഹുൽ ഗാന്ധി; ആഗസ്റ്റ് പത്തിന് ആരംഭിക്കും

വോട്ടര്‍ പട്ടികയിലെ പരിഷ്കരണം, വഷളാകുന്ന ക്രമസമാധാന നില, തൊഴിലില്ലായ്മ, സംസ്ഥാനത്ത് നിന്നുള്ള കുടിയേറ്റം തുടങ്ങിയ പ്രശ്നങ്ങൾ യാത്രയില്‍ ഉയർത്തിക്കാട്ടും

Update: 2025-08-04 11:46 GMT
Editor : rishad | By : Web Desk

പറ്റ്ന: തെരഞ്ഞെുടുപ്പിനൊരുങ്ങുന്ന ബിഹാറില്‍ യാത്രയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധന വിവാദമാകുന്നതിനിടെയാണ് മത്ദത അധികാര്‍ യാത്ര(വോട്ടര്‍മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി) എന്ന പേരില്‍ രാഹുല്‍ ഗാന്ധി ബിഹാറികള്‍ക്കിടയിലേക്ക് ഇറങ്ങുന്നത്. 

ആഗസ്റ്റ് 10ന് ആരംഭിക്കുന്ന യാത്ര സംസ്ഥാനത്തെ 30 ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. റോഹ്താസ് ജില്ലയുടെ ആസ്ഥാനമായ സസാറാമിൽ നിന്നാകും യാത്ര ആരംഭിക്കുക. 'മഹാസഖ്യ നേതാക്കളും' വിവിധ സ്ഥലങ്ങളിൽ രാഹുല്‍ ഗാന്ധിക്കൊപ്പം ചേരും.  യാത്ര  നടത്തുന്ന കാര്യം പാർട്ടി വക്താവ് അസിത് നാഥ് തിവാരി 'ദി ഹിന്ദു'വിനോട് വ്യക്തമാക്കി.

Advertising
Advertising

യാത്രയുടെ മറ്റ് വിശദാംശങ്ങൾ ഓഗസ്റ്റ് 4ന് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ പൂർത്തിയാക്കിയ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനയിലെ അപാകതകൾ, സംസ്ഥാനത്തെ വഷളാകുന്ന ക്രമസമാധാന നില, തൊഴിലില്ലായ്മ, സംസ്ഥാനത്ത് നിന്നുള്ള കുടിയേറ്റം തുടങ്ങിയ പ്രശ്നങ്ങൾ യാത്രയില്‍  ഉയർത്തിക്കാട്ടുമെന്ന് സംസ്ഥാന കോൺഗ്രസ് പാർട്ടി നേതാക്കൾ പറഞ്ഞു.

ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കേരളത്തിലെ വയനാട്ടിൽ നിന്നുള്ള പാർട്ടി നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി എന്നിവരും രാഹുൽ ഗാന്ധിയുടെ യാത്രയിൽ പങ്കുചേരുമെന്നാണ് വിവരം.  ഭാരത് ജോഡോ യാത്ര പോലെ, മഹാസഖ്യത്തേയും അണികളേയുമൊക്കെ നിയമസഭാ തെരഞ്ഞെടുപ്പിനായി സജ്ജമാക്കാന്‍ പോന്നതായിരിക്കും രാഹുല്‍ ഗാന്ധിയുടെ യാത്രയെ മറ്റൊരു നേതാവ് പറഞ്ഞു.  ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലാവും ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News