ജമ്മു കശ്മീരിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ചു കൊന്നു

മസ്ജിദിൽ പ്രാർത്ഥിച്ചു കൊണ്ടിരുക്കുന്നതിനിടയിൽ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ്

Update: 2023-12-24 04:17 GMT
Editor : Anas Aseen | By : Web Desk
Advertising

ശ്രീനഗർ: ജമ്മു കശ്മീരിൽ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. ബാരാമുള്ളയിലെ ഗണ്ട്മുള്ള ഗ്രാമത്തിലാണ് സംഭവം.മസ്ജിദിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് കശ്മീർ ​പോലീസ് അറിയിച്ചു. സീനിയർ പൊലീസ് സൂപ്രണ്ടായി വിരമിച്ച  മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലേ മേഖല പോലീസ് വളഞ്ഞിട്ടുണ്ട്.

വ്യാഴാഴ്ച രജൗരിയിലെ താനമണ്ഡി​യിലേക്ക് സൈനികരുമായി പോയ വാഹനങ്ങൾക്ക് നേ​രെ നടന്ന ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യ വരിച്ചിരുന്നു.തുടർന്ന് സൈനികർ വ്യാപക മേഖലയിൽ തിരച്ചിലാരംഭിച്ചിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം ഒരു ഭീകരനെകൂടി സൈന്യം വധിച്ച​ു..  രജൗരി- പുഞ്ച് സെക്ടറിൽ ഇന്റർനെറ്റ് സേവനങ്ങൾ ശനിയാഴ്ച പുലർച്ചെ മുതൽ നിർത്തിവെച്ചിരുന്നു.

ജമ്മുവിലെ അഖ്നൂരില്‍ രാജ്യാന്തര അതിര്‍ത്തിക്ക് സമീപം ഭീകരരുടെ നുഴുഞ്ഞുകയറ്റശ്രമവും പരാജയപ്പെടുത്തിയിരുന്നു. കരസേനയുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന്  മൂന്നു ഭീകരർ പിന്‍വാങ്ങുകയും ചെയ്തിരുന്നു. വനമേഖലയിൽ വൻ സൈനികവിന്യാസമൊരുക്കിയാണ് തിരച്ചിൽ തുടരുന്നത്. രജൗരിയിലെ ദേര കിഗലി പ്രശേത്ത് എൻ.ഐ.എ സംഘം കഴിഞ്ഞ ദിവസം പരിശോധനയും നടത്തിയിരുന്നു. 

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News