'അവരിൽ നിന്ന് ലഭിച്ച സ്‌നേഹം രാജ്യവുമായി പങ്കിടുന്നു'; സോണിയാ ഗാന്ധിയെ നെഞ്ചോട്ചേർത്ത് രാഹുൽ

രാഹുലിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ

Update: 2022-12-24 14:54 GMT
Editor : afsal137 | By : Web Desk

അമ്മ സോണിയാ ഗാന്ധിയോടുള്ള വൈകാരിക ബന്ധം പ്രകടമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. അമ്മ സോണിയയെ നെഞ്ചോട് ചേർത്തുള്ള ചിത്രം രാഹുൽ ട്വിറ്ററിലാണ് പങ്കുവെച്ചത്. അവരിൽ നിന്ന് ലഭിച്ച സ്‌നേഹം രാജ്യവുമായി പങ്കിടുന്നുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഡൽഹിയിലെത്തിയ ഭാരത് ജോഡോ യാത്രയിൽ സോണിയാ ഗാന്ധിയും പങ്കെടുത്തിരുന്നു.

രാഹുലിന്റെ ട്വീറ്റ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Advertising
Advertising

ജോഡോ യാത്ര ഇന്ന് രാവിലെ ഹരിയാനയിൽ നിന്ന് ബദർപൂർ അതിർത്തിയിലൂടെ ഡൽഹിയിലേക്ക് പ്രവേശിച്ചു. കോൺഗ്രസ് നേതാവ് അനിൽ ചൗധരിയുടെ നേതൃത്വത്തിൽ ഡൽഹി-കോൺഗ്രസ് പ്രവർത്തകർ ഉജ്ജ്വല സ്വീകരണമാണ് രാഹുലിന് നൽകിയത്. ''ഈ യാത്രയിൽ വിദ്വേഷമില്ല, ആർഎസ്എസിന്റെയും ബി.ജെ.പിയുടെയും വിദ്വേഷ രാഷ്ട്രീയത്തിൽ നിന്നും വ്യത്യസ്തമായി ആളുകൾ പരസ്പരം സഹായിക്കുന്ന 'യഥാർത്ഥ ഹിന്ദുസ്ഥാൻ' സാധ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

തന്നെ സ്‌നേഹിക്കുന്നവരോടും ജോഡോ യാത്രയ്ക്ക് പിന്തുണ നൽകിയ ലക്ഷക്കണക്കിന് ആളുകളോടും നന്ദിയുണ്ടെന്ന് രാഹുൽ കൂട്ടിച്ചേർത്തു. ഒമ്പതുദിവസത്തെ ഇടവേളക്കു ശേഷം ഇനി ജനുവരി മൂന്നിനാണ് യാത്ര ഡൽഹിയിൽ പുനരാരംഭിക്കുക. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെങ്കിൽ യാത്ര നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ രാഹുലിന് കത്തയച്ചിരുന്നു. ഇതിനോട് കോൺഗ്രസ് നേതാക്കൾ രൂക്ഷമായാണ് പ്രതികരിച്ചത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News