മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ ഉപമുഖ്യമന്ത്രി: മഹാരാഷ്ട്രയിൽ ഫഡ്‌നാവിസും ഷിൻഡെയും രസത്തിലല്ലെന്ന് റിപ്പോർട്ട്‌

സ്വന്തം വകുപ്പിന് കീഴിൽ വരുന്ന പദ്ധതിയുമായി ബന്ധപ്പെട്ട യോഗമാണ് ഷിൻഡെ ഒഴിവാക്കിയത്‌

Update: 2025-02-13 05:58 GMT

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിളിച്ച സുപ്രധാന യോഗത്തില്‍ പങ്കെടുക്കാതെ ഉപമുഖ്യമന്ത്രിയും ഷിന്‍ഡെ വിഭാഗം നേതാവുമായ ഏക്നാഥ് ഷിന്‍ഡെ. ബുധനാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലേക്കാണ് ഷിന്‍ഡെ എത്താതിരുന്നത്. 

ഇതോടെ മഹാരാഷ്ട്രയിലെ മഹായുതി സര്‍ക്കാറില്‍ കാര്യങ്ങള്‍ അത്ര രസത്തിലല്ല നടക്കുന്നത് എന്ന വിലയിരുത്തലുകളാണ് വരുന്നത്. മഹായുതി സര്‍ക്കാറില്‍ ഷിന്‍ഡെ അസന്തുഷ്ടനാണെന്നാണ് പുറത്തെ സംസാരം. പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനം വെെകുന്നതില്‍ ഷിന്‍ഡെ വിഭാഗം മന്ത്രിമാര്‍ അതൃപ്തി പ്രകടിപ്പിച്ച വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

Advertising
Advertising

പൂനെ, നാസിക്, നാഗ്പൂർ, ഛത്രപതി സാംഭാജിനഗർ എന്നിവിടങ്ങളിലെ വികസന പദ്ധതികള്‍ ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നത്. യോഗത്തില്‍ ഷിൻഡെ പങ്കെടുക്കല്‍ അനിവാര്യമായിരുന്നു. കാരണം നഗരവികസന വകുപ്പ് അദ്ദേഹത്തിന് കീഴിലാണ് വരുന്നത്. പകരം മലങ്ഗഡ് ഉത്സവത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം പോയത്. ഏറ്റവും ശ്രദ്ധേയ കാര്യം, അദ്ദേഹത്തിന്റെ ഔദ്യോഗിക ഷെഡ്യൂളിൽ പോലും ഈ യോഗം ഉൾപ്പെട്ടിട്ടില്ല എന്നതാണ്.

അതേസമയം കൂടിക്കാഴ്ച ഷിൻഡെയുടെ വകുപ്പുമായി ബന്ധപ്പെട്ടതാണെങ്കിലും നേരത്തെ നിശ്ചയിച്ച പരിപാടി കാരണം പങ്കെടുക്കാൻ കഴിയില്ലെന്ന് ഷിന്‍ഡെ അറിയിച്ചിരുന്നതായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. എന്നാല്‍ തന്റ വകുപ്പിന് കീഴില്‍ വരുന്ന ഒരു പരിപാടി ഒഴിവാക്കിയിട്ട് മുഖ്യമന്ത്രി പങ്കെടുത്തത് മലങ്ഗഡ് ഉത്സവമായതിനാലാണ് ഊഹാപോഹങ്ങൾക്ക്‌ കാരണം. മുഖ്യമന്ത്രി വിളിച്ച യോഗത്തിനേക്കാള്‍ പ്രധാനമായിരുന്നോ മലങ്ഗഡ് ഉത്സവം എന്നാണ് എതിരാളികള്‍ ചോദിക്കുന്നത്.

ഷിൻഡെ മനപ്പൂർവ്വം യോഗം ഒഴിവാക്കിയതാണെന്നും എതിരാളികള്‍ ആരോപിക്കുന്നു. മുഖ്യമന്ത്രി സ്ഥാനം പോയതും അഭ്യന്തര വകുപ്പ് ലഭിക്കാത്തതും ദുരന്ത നിവാരണ സമിതിയിൽ നിന്ന് ഒഴിവാക്കിയതിലുമുൾപ്പെടെ ഷിൻഡെക്ക് ബിജെപിയോടും പ്രത്യേകിച്ച് ഫഡ്‌നാവിസിനോടും അമർഷമുണ്ട്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News