യു.പിയിൽ അസദുദ്ദീൻ ഉവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പ്

ഛജാർസി ടോൾ പ്ലാസക്ക് സമീപത്തുവെച്ചാണ് വെടിവെപ്പുണ്ടായത്. വാഹനത്തിന്റെ സൈഡിൽ രണ്ടിടത്ത് വെടിയെറ്റിട്ടുണ്ട്.

Update: 2022-09-07 10:58 GMT

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രാചരണത്തിനെത്തിയ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പ്. ഉവൈസി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. തങ്ങൾ സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു. ഛജാർസി ടോൾ പ്ലാസക്ക് സമീപത്തുവെച്ചാണ് വെടിവെപ്പുണ്ടായത്. വാഹനത്തിന്റെ സൈഡിൽ രണ്ടിടത്ത് വെടിയേറ്റിട്ടുണ്ട്.


Advertising
Advertising


തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.പിയിലെത്തിയ ഉവൈസി മീററ്റിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. തന്റെ വാഹനത്തിന് നേരെ മൂന്നോ നാലോ റൗണ്ട് വെടിവെച്ചെന്നും വാഹനത്തിന്റെ ടയർ പഞ്ചറായെന്നും ഉവൈസി എ.എൻ.ഐയോട് പറഞ്ഞു. പിന്നീട് മറ്റൊരു വാഹനത്തിലാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചത്.



''മീററ്റിലെ കിതൗറിലെ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത ശേഷം ഞാൻ ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു. ഛജാർസി ടോൾ പ്ലാസക്ക് സമീപത്തുവെച്ച് രണ്ടുപേർ എന്റെ വാഹനത്തിന് നേരെ മൂന്നോ നാലോ റൗണ്ട് വെടിവെച്ചു. അവർ മൂന്നോ നാലോ പേരുണ്ടായിരുന്നു. എന്റെ വാഹനത്തിന്റെ ടയറുകൾ പഞ്ചറായി. മറ്റൊരു വാഹനത്തിലാണ് ഞാൻ ഡൽഹിയിലേക്ക് മടങ്ങിയത്''-ഉവൈസി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News