സെപ്റ്റംബർ 18 മുതൽ 22 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്രം

പ്രത്യേക സമ്മേളനത്തിന്റെ അജണ്ട എന്താണെന്ന കാര്യം വ്യക്തമല്ല.

Update: 2023-08-31 10:34 GMT

ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്രസർക്കാർ. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് സമ്മേളനം. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക സമ്മേളനത്തിന്റെ അജണ്ട എന്താണെന്ന കാര്യം വ്യക്തമല്ല.

Advertising
Advertising

ഫലപ്രദമായ ചർച്ചകൾക്കായാണ് സമ്മേളനമെന്നാണ് മന്ത്രിയുടെ വിശദീകരണം. ഏതെങ്കിലും പ്രധാനപ്പെട്ട ബില്ലുകൾ സമ്മേളനത്തിൽ പാസാക്കുമോ എന്ന കാര്യത്തിൽ സൂചനയില്ല. പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും പഴയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിച്ചത്. അത് പഴയ പാർലമെന്റ് മന്ദിരത്തിലായിരുന്നു നടന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാർട്ടികൾ ഒരുക്കം നടത്തുന്നതിനിടെയാണ് സർക്കാർ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News