Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടിക്കെതിരെ അഭിഭാഷകരുടെ സംഘടനയായ സുപ്രിം കോർട്ട് ഓൺ റെക്കോർഡ് അസോസിയേഷൻ. നിയമോപദേശത്തിൻ്റെ പേരിൽ അഭിഭാഷകന് സമൻസ് അയച്ച നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്വതന്ത്രമായ നീതി ന്യായവ്യവസ്ഥയ്ക്ക് മേലേയുള്ള ഇഡിയുടെ കടന്ന് കയറ്റമെന്ന് സ്കോറ വിമർശിച്ചു.
ഇഡി ചോദ്യം ചെയ്യുന്ന ഒരു ബിസിനസ് ഗ്രൂപ് അരവിന്ദ് ഥാപ്പർ എന്ന മുതിർന്ന അഭിഭാഷകനിൽ നിന്ന് നിയമോദേശം തേടിയതിനെ തുടർന്ന് അഭിഭാഷകനോടും ചോദ്യം ചെയ്യലിന് എത്തിച്ചേരണം എന്നാവശ്യപ്പെട്ട് ഇഡി സമൻസ് അയക്കുകയായിരുന്നു. സമൻസ് അയച്ച് ഒരു മണിക്കൂറിനകം പിൻവലിച്ചെങ്കിലും സുപ്രിം കോടതി അഭിഭാഷകർക്ക് നൽകുന്ന സംരക്ഷണയുടെ അടിസ്ഥാനത്തിൽ സംഘടന ഇഡിക്കെതിരെ വിമർശനവുമായി രംഗത്ത് വന്നു.