'സ്വാതന്ത്ര്യ സമരസേനാനികളെ അപമാനിക്കരുത്': സവർക്കർക്കെതിരായ പരാമർശത്തില്‍ രാഹുൽഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി
ആവർത്തിച്ചാൽ സ്വമേധയാ നടപടി എടുക്കുമെന്നും കോടതിയുടെ മുന്നറിയിപ്പ്
Update: 2025-04-25 11:24 GMT
ന്യൂഡല്‍ഹി:ആര്‍എസ്എസ് നേതാവ് സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്നും ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നും കോടതി നിർദേശം നൽകി.
കേസിൽ രാഹുൽ ലഖ്‌നൗ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണമെന്ന സമൻസ് സുപ്രിംകോടതി സ്റ്റേ ചെയ്തു. പരാമർശം ആവർത്തിച്ചാൽ സ്വമേധയാ നടപടി എടുക്കുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നൽകി.