നരബലിയെന്ന് സംശയം; തമിഴ്‌നാട്ടിൽ വീടുതകർത്ത് ആറുപേരെ അറസ്റ്റ് ചെയ്തു

മൂന്നുദിവസമായി വീട് അടച്ചിട്ട് പൂജ നടത്തിയിരുന്ന കുടുംബത്തിലെ അഞ്ചു പേരും പൂജാരിയുമാണ് അറസ്റ്റിലായത്

Update: 2022-10-15 08:03 GMT
Editor : ലിസി. പി | By : Web Desk

ചെന്നൈ: നരബലി നടക്കുന്നുവെന്ന പരാതിയിൽ തമിഴ്‌നാട് തിരുവണ്ണാമലയിൽ പൊലീസ് വീട് തകർത്ത് ആറുപേരെ അറസ്റ്റ് ചെയ്തു.

മൂന്നുദിവസമായി വീട് അടച്ചിട്ടു പൂജ നടത്തിയിരുന്ന കുടുംബത്തിലെ അഞ്ചു പേരും പൂജാരിയുമാണ് അറസ്റ്റിലായത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വാതിൽ തകർത്താണ് തഹസീൽദാരും പൊലീസും വീടിനുള്ളിൽ കയറിയത്.

തിരുവണ്ണാമല ജില്ലയിലെ ആറണി. എസ് വി നഗറിൽ താമസിക്കുന്ന തരമണിയുടെ വീട്ടിലാണ് കഴിഞ്ഞ മൂന്നു ദിവസമായി മദ്രവാദം നടന്നിരുന്നത്.

വീട്ടിൽ നിന്നു അലർച്ചയും കരച്ചിലും കേട്ടതോടെ അയൽവാസികൾ ആറണി പൊലീസ് സ്റ്റേഷനിലും തഹസീൽദാരെയും വിവരം അറിയിച്ചു. തുടർന്ന് ഫയർഫോഴ്സിന്റെ സഹായത്തോടെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അകത്തേക്ക് വന്നാൽ സ്വയം ബലി കൊടുക്കുമെന്ന് വീട്ടുകാർ ഭീഷണി മുഴക്കി. തുടർന്നു നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നു വാതിൽ തകർത്ത് അകത്തു കയറുകയായിരുന്നു.വീടിനുള്ളിൽ കയറിയ തഹസീൽദാർക്കും പൊലീസിനും നേരെ ആക്രമണം ഉണ്ടായി

വീട്ടുടമ തരമണി ഭാര്യ കാമക്ഷി മക്കളായ ഭൂപാൽ , ബാലാജി , ഗോമതി, മന്ത്രവാദി പ്രകാശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിനുള്ളിൽ മൃഗബലി അടക്കം നടന്നതിന്റെ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. നരബലിക്ക് ശ്രമം നടന്നോയെന്ന് കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News