മലയോര, വടക്കു കിഴക്കൻ മേഖലകളിൽ 10 വർഷത്തിനിടെ 100 ചെറു വിമാനത്താവളങ്ങൾ
എല്ലാ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കും
Update: 2025-02-01 07:33 GMT
ഡല്‍ഹി: മലയോര, വടക്കു കിഴക്കൻ മേഖലകളിൽ പത്തുവർഷത്തിനിടെ 100 ചെറു വിമാനത്താവളങ്ങൾ നിര്‍മിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. എല്ലാ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കും.
ഒരു ലക്ഷം വീടുകൾ പൂർത്തിയാക്കാൻ 15,000 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. അടുത്ത അഞ്ച് വർഷം ടെക്നോളജി റിസർച്ചിന് 10,000 ഫെലോഷിപ്പ് നല്‍കും. നഗര മേഖലയിലെ ദരിദ്രർക്ക് വരുമാനം വർധിപ്പിക്കാൻ പദ്ധതി കൊണ്ടുവരും. കൂടുതൽ വായ്പാ പരിധി ബാങ്കുകളുടെ സഹകരണത്തോടെ ലഭ്യമാക്കും.