ആദായ നികുതി പരിധി ഉയര്‍ത്തി; 12 ലക്ഷംവരെ നികുതിയില്ല

റിട്ടേൺ ഫയൽ ചെയ്യാൻ 4 വർഷം സമയം നീട്ടി നല്‍കിയിട്ടുണ്ട്

Update: 2025-02-01 09:27 GMT

ഡല്‍ഹി : നികുതി ദായകർക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ്. ആദായ നികുതി പരിധി 12 ലക്ഷമാക്കി ഉയർത്തി. ആറ് ലക്ഷമെന്ന പരിധിയാണ്  12 ലക്ഷമാക്കിയത്. സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണിത്. പുതിയ ആദായ നികുതി ബില്ല് അടുത്ത ആഴ്ച കൊണ്ടുവരുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മധ്യവർഗത്തെ ലക്ഷ്യമിട്ട് വൻ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.  റിട്ടേൺ ഫയൽ ചെയ്യാൻ 4 വർഷം സമയം നീട്ടി നല്‍കിയിട്ടുണ്ട്.

ടിഡിഎസ് ഫയലിംഗ് വൈകിയവർക്ക് ക്രിമിനൽ കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കിയ ആനുകൂല്യം ടിസിഎസ് ഫയലിംഗ് വൈകിയവർക്കും ലഭിക്കും. ആദായനികുതി ഘടന ലഘൂകരിക്കും. മുതിർന്ന പൗരന്മാർക്ക് ടി ഡി എസ് പരിധിയുയർത്തി. വാടക വരുമാനത്തിലെ നികുതി വാര്‍ഷിക പരിധി 6 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. 

Advertising
Advertising

ഐഐടികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. 5 ഐഐടികളില്‍ അടിസ്ഥാന വികസനം ഉറപ്പാക്കും. പാലക്കാട് ഐഐ ടിക്കും വികസന ഫണ്ട് ലഭിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News