"ദൈവം തന്നെയാകുന്നു മോദി": പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി കേന്ദ്രമന്ത്രി

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കഴിവുറ്റ രാഷ്ട്രത്തലവനാണ് മോദിയെന്നും മന്ത്രി പശുപതികുമാര്‍ പരസ് പറഞ്ഞു.

Update: 2021-09-17 12:25 GMT
Editor : Suhail | By : Web Desk

പിറന്നാള്‍ ദിനത്തില്‍ പ്രാധനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി കേന്ദ്രമന്ത്രി. മോദി ദൈവത്തിന്റെ പ്രതിപുരുഷനാണെന്നാണ് കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ പശുപതികുമാര്‍ പരസ് പറഞ്ഞത്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കഴിവുറ്റ രാഷ്ട്രത്തലവനാണ് മോദിയെന്നും പശുപതികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Advertising
Advertising

പ്രധാനമന്ത്രിക്ക് ജന്മദിനാശംസയും, ദീര്‍ഘായുസ്സും നേര്‍ന്നു കൊണ്ട് പശുപതികുമാര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

നമ്മളാരും ദൈവത്തെ കണ്ടിട്ടില്ല. എന്നാല്‍, ദൈവത്തിന്റെ രൂപത്തില്‍ നമ്മുടെയെല്ലാവരുടെയും മനസ്സില്‍ മോദിയുടെ രൂപമാണുള്ളത്. രാജ്യത്തിന്റെ വിധി തീരുമാനിക്കുന്ന അദ്ദേഹം ദൈവത്തിന്റെ മറ്റൊരു രൂപമാണെന്നും പശുപതികുമാര്‍ പറഞ്ഞു. ബി.ജെ.പി ഒരുക്കിയ മോദിയുടെ എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രി.

സ്വാതന്ത്ര്യത്തിനു ശേഷം കരുത്തുറ്റതും വിജയശ്രീലാളിതനുമായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ലോക രാഷ്ട്രീയത്തില്‍ തന്റേതായ സ്ഥാനം അദ്ദേഹം ഉണ്ടാക്കിയെടുത്തു. പാവങ്ങള്‍ക്കും അവശ വിഭാഗക്കാര്‍ക്കുമായി മോദി അഹോരാത്രം പണിയെടുക്കുകയാണെന്നും പശുപതികുമാര്‍ പറഞ്ഞു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News