ജനങ്ങളെ ഭയത്തിൽ നിന്നും വിശപ്പിൽ നിന്നും മോചിപ്പിക്കുന്നവനാണ് സമാജ്‌വാദി; യഥാർഥ സമാജ്‌വാദി മോദിയാണ്-രാജ്‌നാഥ് സിങ്

യു.പിയിൽ അഖിലേഷ് യാദവ് അധികാരത്തിൽ വന്നപ്പോഴെല്ലാം ബലാത്സംഗം, മോഷണം, അഴിമതി തുടങ്ങിയ കേസുകൾ വർധിച്ചതായും സിങ് ആരോപിച്ചു.

Update: 2022-03-04 12:42 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യഥാർഥ സമാജ്‌വാദിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ജനങ്ങളെ ഭയത്തിൽ നിന്നും വിശപ്പിൽ നിന്നും അഴിമതിയിൽ നിന്നും മോചിപ്പിക്കുന്നവനാണ് യഥാർഥ സമാജ്‌വാദി. അത് മോദിയാണെന്നും യു.പിയിലെ മൽഹാനിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ രാജ്‌നാഥ് സിങ് പറഞ്ഞു.

''ഞങ്ങളാണ് സമാജ്‌വാദിയെന്നാണ് അവർ പറയുന്നത്. സത്യത്തിൽ ജനങ്ങളെ ഭയത്തിൽ നിന്നും വിശപ്പിൽ നിന്നും അഴിമതിയിൽ നിന്നും മോചിപ്പിക്കുന്നവനാണ് സമാജ്‌വാദി. യഥാർഥ സമാജ്‌വാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്''-രാജ്‌നാഥ് സിങ് പറഞ്ഞു.

യു.പിയിൽ അഖിലേഷ് യാദവ് അധികാരത്തിൽ വന്നപ്പോഴെല്ലാം ബലാത്സംഗം, മോഷണം, അഴിമതി തുടങ്ങിയ കേസുകൾ വർധിച്ചതായും സിങ് ആരോപിച്ചു. സമാജ്‌വാദിയുടെ ഭരണത്തിൽ ക്രിമിനലുകൾക്കാണ് പരമാധികാരമെന്നും കുറ്റവാളികൾക്കെതിരെ പ്രവർത്തിക്കാൻ ബി.ജെ.പിക്കല്ലാതെ മറ്റൊരു പാർട്ടിക്കും ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിൽ മാർച്ച് ഏഴിനാണ് അവസാനഘട്ട വോട്ടെടുപ്പ്. പത്തിനാണ് വോട്ടെണ്ണൽ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News