യു.പിയിൽ ഒമ്പതുകാരിയെ ബലാത്സം​ഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ

പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ആ​ഗസ്റ്റ് 18ന് കോടതി കണ്ടെത്തിയിരുന്നു.

Update: 2023-03-16 04:28 GMT

ലഖ്നൗ: ഉത്തർപ്രദേശിൽ ഒമ്പത് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. ​ഗാസിയാബാദ് പോക്സോ കോടതിയാണ് മോദിന​ഗർ സ്വദേശിയായ പ്രതിക്ക് ശിക്ഷ വിധിച്ചത്.

2022 ആ​ഗസ്റ്റ് 18നാണ് മോദിന​ഗർ ​ഗ്രാമത്തിൽ പെൺകുട്ടിയെ ക്രൂര ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇതേ നാട്ടുകാരനായ ആളാണ് പ്രതിയെന്ന് തിരിച്ചറിയുകയും ബലാത്സം​ഗ, കൊലപാതക കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.

തുടർന്ന് അറസ്റ്റിലായ പ്രതി, കുറ്റക്കാരനാണെന്ന് കഴിഞ്ഞ ആ​ഗസ്റ്റ് 18ന് കോടതി കണ്ടെത്തിയിരുന്നു. ഐപിസി 302, 363, 376 വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. തുടർന്ന് ബുധനാഴ്ച കോടതി ശിക്ഷ വിധിക്കുകയായിരുന്നു. എന്നാൽ, പ്രതിയുടെ പേര് പുറത്തുവിടാൻ പൊലീസ് തയാറായില്ല.

നേരത്തെ ഫെബ്രുവരി ഒമ്പതിന്, ഗാസിയാബാദിലെ പോക്‌സോ കോടതി ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഒരാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

പ്രത്യേക പോക്‌സോ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. 2022 ഡിസംബർ ഒന്നിന് ഷാഹിബാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സിറ്റി ഫോറസ്റ്റിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതാണ് സംഭവം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News