ഓൺലൈൻ പ്രണയിനിയെ കാണാൻ അനധികൃതമായി അതിർത്തി കടന്നു; യുപി സ്വദേശി പാകിസ്താനിൽ അറസ്റ്റിൽ

അലിഗഢ് സ്വദേശിയായ ബാദൽ ബാബു ആണ് അറസ്റ്റിലായത്

Update: 2024-12-31 18:01 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: ഫേസ്ബുക്ക് വഴി പ്രണയത്തിലായ യുവതിയെ കാണാന്‍ അനധികൃതമായി പാകിസ്താന്‍ അതിര്‍ത്തി കടന്ന യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അലിഗഢ് നഗ്ല ഖത്കരി സ്വദേശിയായ ബാദൽ ബാബു (30) ആണ് അറസ്റ്റിലായത്. യുവാവിനെ മാണ്ഡി ബഹാവുദ്ദീന്‍ നഗരത്തില്‍ നിന്നാണ് പാകിസ്താനിലെ പഞ്ചാബ് പൊലീസ് പിടികൂടിയത്.

സമൂഹമാധ്യമം വഴിയായിരുന്നു യുവതിയുമായി പ്രണയത്തിലായതെന്നും അവരെ നേരിൽ കാണണമെന്ന ആഗ്രഹത്തില്‍ വിസയോ യാത്രാ രേഖകളോ ഇല്ലാതെയാണ് രാജ്യത്തേക്ക് കടന്നതെന്നും ചോദ്യം ചെയ്യലില്‍ ബാദല്‍ ബാബു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. യാത്രാരേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് ഡിസംബർ 27നായിരുന്നു ബാദലിനെ അറസ്റ്റ് ചെയ്തത്.

Advertising
Advertising

1946ലെ പാകിസ്താൻ ഫോറിനേഴ്‌സ് ആക്ടിൻ്റെ 13, 14 വകുപ്പുകൾ പ്രകാരമാണ് കേസടുത്തിരിക്കുന്നത്. തുടർന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 2025 ജനുവരി 1ന് വീണ്ടും കോടതിയില്‍ ഹാജരാകണം.

ബാദൽ മുമ്പ് രണ്ട് തവണ ഇന്ത്യ-പാക് അതിർത്തി കടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് മൂന്നാമത്തെ ശ്രമത്തിലാണ് ഇയാൾ പാകിസ്താന്‍ അതിര്‍ത്തി കടന്നത്. മണ്ടി ബഹാവുദ്ദീനിൽ എത്തി യുവതിയെ കണ്ടുമുട്ടുകയും ചെയ്തു. ബാദല്‍ ബാബുവിന്റെ പാകിസ്താനിലേക്കുള്ള അനധികൃത പ്രവേശനം പ്രണയിനിയെ കാണുന്നതിനാണോ അതോ മറ്റെന്തെങ്കിലും പ്രേരണകള്‍ ഉണ്ടോയെന്നാണ് അധികൃതര്‍ അന്വേഷിച്ച് വരികയാണ്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News