'പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണം കൂടി, നിയമസഭയിൽ കുറഞ്ഞു, ഇത് എങ്ങനെ സംഭവിച്ചു': യുപി എസ്‌ഐആറിൽ സംശയവുമായി അഖിലേഷ് യാദവ്

എസ്‌ഐആർ നടപടികളും പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയും ഒരേ സമയമാണ് തയ്യാറാക്കിയത്. രണ്ട് പ്രവർത്തനങ്ങളിലും ഒരേ ബൂത്ത് ലെവൽ ഓഫീസർമാരാണ് ജോലി ചെയ്തതെന്നും അഖിലേഷ് യാദവ്

Update: 2026-01-12 08:04 GMT

അഖിലേഷ് യാദവ് 

ലക്‌നൗ: ഉത്തർപ്രദേശ് വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്നും അത് ബിജെപിയുടെ സമ്മർദ്ദം മൂലമാണെന്നും സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. ഇത് വോട്ട് മോഷണമാണെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ഐആർ നടപടികളും പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയും ഒരേ സമയമാണ് തയ്യാറാക്കിയത്. രണ്ട് പ്രവർത്തനങ്ങളിലും ഒരേ ബൂത്ത് ലെവൽ ഓഫീസർമാരാണ് ജോലി ചെയ്തതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

'അതിശയകരമെന്ന് പറയട്ടെ, നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ മൊത്തം വോട്ടർമാരുടെ എണ്ണം 2.89 കോടി കുറഞ്ഞ് 12.56 കോടിയായി. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍, ഗ്രാമീണ വോട്ടർമാരുടെ എണ്ണം 40 ലക്ഷം വർദ്ധിച്ച് 12.69 കോടിയായി, ഇത് എങ്ങനെ സംഭവിച്ചുവെന്നും ഇതിലേതാണ് ശരി''-  അഖിലേഷ് യാദവ് ചോദിച്ചു.

Advertising
Advertising

കണക്കുകള്‍ പുറത്തുവന്നതോടെയാണ് തട്ടിപ്പ് വ്യക്തമായതെന്നും ബിജെപിയുടെ സമ്മര്‍ദം കാരണമാണ് ബിഎല്‍ഒമാര്‍ വ്യാപകമായ രീതിയില്‍ തിരിമറി നടത്തിയെന്നും അഖിലേഷ് യാദവ് പറഞ്ഞു. ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മറവിൽ വോട്ടർമാരുടെ വോട്ടവകാശം ഇല്ലാതാക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും എസ്പി പ്രസിഡന്റ് ആരോപിച്ചു. 

എസ്ഐആറിന്റെ ഭാഗമായി ഉത്തർപ്രദേശിലെ കരട് വോട്ടർ പട്ടിക ജനുവരി 6 ന് പ്രസിദ്ധീകരിച്ചിരുന്നു, ഔദ്യോഗിക കണക്കുകൾ പ്രകാരം 12.55 കോടി വോട്ടർമാര്‍ പട്ടികയിൽ ഇടം നേടിയപ്പോള്‍‌ 2.89 കോടി പേരുകളാണ് നീക്കം ചെയ്തത്. അന്തിമ വോട്ടർ പട്ടിക മാർച്ച് 6ന് പ്രസിദ്ധീകരിക്കും.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News