അമ്മയെ കടന്നുപിടിച്ച യുവാവിനെ 23 കാരൻ കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു

വിശാഖപട്ടണം അല്ലിപുരം സ്വദേശി ജി. ശ്രീനു(45)വിനെയാണ് പ്രസാദ് എന്നയാൾ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

Update: 2022-08-29 07:32 GMT

വിശാഖപട്ടണം: അമ്മയെ കടന്നുപിടിച്ച യുവാവിനെ 23 കാരൻ കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു. വിശാഖപട്ടണം അല്ലിപുരം സ്വദേശി ജി. ശ്രീനു(45)വിനെയാണ് പ്രസാദ് എന്നയാൾ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കേസിൽ പ്രസാദ്, അമ്മ ഗൗരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രസാദിന്റെ അമ്മ ഗൗരിയെ ശ്രീനു ശല്യപ്പെടുത്തിയതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. വീട്ടുജോലിക്കാരിയായ ഗൗരി ഞായറാഴ്ച രാവിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ശ്രീനു ഗൗരിയെ ഉപദ്രവിച്ചത്. പെയിന്റിങ് തൊഴിലാളിയായ ഇയാൾ മദ്യലഹരിയിൽ ഗൗരിയുടെ കൈകളിൽ കടന്നുപിടിക്കാൻ ശ്രമിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു. ഇതേത്തുടർന്ന് ഗൗരിയും ശ്രീനുവും തമ്മിൽ റോഡിൽവെച്ച് വഴക്കിടുകയും ചെയ്തു. പിന്നീട് നാട്ടുകാരാണ് ഇരുവരെയും അനുനയിപ്പിച്ച് പറഞ്ഞയച്ചത്.

Advertising
Advertising

എന്നാൽ വീട്ടിലെത്തിയ ഗൗരി മകനോട് വിവരം പറഞ്ഞു. ഇതോടെ പ്രസാദ് അമ്മയെയും കൂട്ടി കവലയിലേക്ക് എത്തുകയും ശ്രീനുവിനെ ആക്രമിക്കുകയുമായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് ശ്രീനുവിനെ കൊലപ്പെടുത്തിയത്. യുവാവ് മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ പ്രസാദും അമ്മയും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സമീപത്തെ കടയിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽനിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ഇവർ തമ്മിൽ നേരത്തെ വൈരാഗ്യമൊന്നും ഇല്ലെന്നും പ്രസാദിന്റെ അമ്മയെ ശല്യപ്പെടുത്തിയതാണ് പ്രകോപനമായതെന്നും പൊലീസ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News