ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ ഫോട്ടോയെടുത്തതിന്റെ പേരില്‍ അന്വേഷണ ഏജന്‍സികളുടെ പീഡനം

Update: 2018-05-08 12:46 GMT
Editor : Subin
ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ ഫോട്ടോയെടുത്തതിന്റെ പേരില്‍ അന്വേഷണ ഏജന്‍സികളുടെ പീഡനം

ആറംഗ സംഘം ഉത്തരേന്ത്യന്‍ യാത്രക്കിടെയാണ് അയോധ്യയിലും എത്തിയത്. നിരോധനാജ്ഞ ഉണ്ടെന്നറിയാതെ ബാബറി മസ്ജിദ് നിലനിന്ന പ്രദേശത്തും എത്തി. മൊബൈല്‍ ഫോണില്‍ ഫോട്ടെയെടുത്തതും പോലിസ് പിടികൂടി സ്‌റ്റേഷനിലെത്തിച്ചു...

വിനോദ യാത്രക്കിടെ ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ ഫോട്ടോയെടുത്തതിന്റെ പേരില്‍ അന്വേഷണ ഏജന്‍സികള്‍ പീഡിപ്പിക്കുന്നതായി അഭിഭാഷകന്റെ പരാതി. എന്‍ഐഎയും ഇന്റലിജന്‍സും അടക്കമുള്ള ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് മൂവാറ്റുപുഴ സ്വദേശിയായ എംഎം അലിയാരും സുഹൃത്തുക്കളും. കട കേസിലുള്‍പ്പെട്ട യുവതിക്ക് വേണ്ടി കോടതിയില്‍ ഹാജരായത് മുന്‍നിര്‍ത്തി കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.

Advertising
Advertising

Full View

മൂവാറ്റുപുഴയില്‍ നിന്നുള്ള ആറംഗ സംഘം ഉത്തരേന്ത്യന്‍ യാത്രക്കിടെയാണ് അയോധ്യയിലും എത്തിയത്. നിരോധനാജ്ഞ ഉണ്ടെന്നറിയാതെ ബാബറി മസ്ജിദ് നിലനിന്ന പ്രദേശത്തും എത്തി. മൊബൈല്‍ ഫോണില്‍ ഫോട്ടെയെടുത്തതും പോലിസ് പിടികൂടി സ്‌റ്റേഷനിലെത്തിച്ചു. ഐഎസ് കേസിലെ പ്രതിയായ സ്ത്രീയ്ക്കും കുഞ്ഞിനും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാനായില്ല. അഭിഭാഷകന്‍ എന്ന നിലയിലാണ് തന്നെ സമീപിച്ച കക്ഷിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. അലിയാരിനൊപ്പം പോയ സുഹൃത്തുക്കളും ഭയത്തോടെയാണ് കഴിയുന്നത്.

ഒരു യാത്രികന്റെ കൗതുകത്തോടെ എടുത്ത ചിത്രത്തിന്റെ പേരില്‍ രാജ്യദ്രോഹിയും കുറ്റവാളിയുമായി മുദ്ര കുത്തപ്പെടുന്ന സ്ഥിതിയിലാണ് അലിയാരും സുഹൃത്തുക്കളും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News