മറുനാടന്‍ മലയാളികൾക്ക് കെ.എസ്.ആർ.ടി.സിയുടെ ഓണസമ്മാനം

സ്വകാര്യ ബസുകളുടെ ചൂഷണത്തിന് പരിഹാരമായാണ് പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ.

Update: 2018-07-29 04:44 GMT
Advertising

ഓണക്കാലത്ത് മറുനാടന്‍ മലയാളികൾക്കായി മാവേലി ബസ്സുകളുമായി കെ.എസ്.ആർ.ടി.സി. സ്വകാര്യ ബസുകളുടെ ചൂഷണത്തിന് പരിഹാരമായാണ് പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഓണാവധിക്ക് നാട്ടിലെത്തുന്ന മലയാളികള്‍ക്ക് കൂടുതലായും സ്വകാര്യ സര്‍വീസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സാധാരണയില്‍ നിന്ന് കൂടുതല്‍ തുക മുടക്കേണ്ടിയും വരും. ബംഗളൂരു, മൈസൂർ, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിൽനിന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ മാവേലി ബസ്സുകള്‍. ഓണ സീസണായ ആഗസ്റ്റ് 17 മുതൽ സെപ്തംബർ ഒന്ന് വരെ 100 ബസ്സുകൾ അധികമായി ഓടിക്കാനാണ് കെ.എസ്.ആര്‍.ടി.സി ഒരുങ്ങുന്നത്.

കേരളത്തിലെ പ്രധാന പട്ടണങ്ങളിൽ നിന്നും ജില്ലാ കേന്ദ്രങ്ങളിൽ നിന്നും തിരിച്ചും സർവീസുകൾ നടത്തും. മൾട്ടി ആക്സിൽ സ്കാനിയ എ.സി, മൾട്ടി ആക്സിൽ വോൾവോ എ.സി ബസ്സുകൾ എന്നിവ കൂടാതെ സൂപ്പർ ഡീലക്സ്, സൂപ്പർ എയർ എക്സ്പ്രസ്, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ എന്നീ ശ്രേണിയിലുള്ള ബസ്സുകളും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്.

Full View

ഓൺലൈന്‍ റിസർവേഷൻ സൗകര്യവുണ്ടാകും. കെ.എസ്.ആർ.ടി.സിയുടെ ഫേസ് ബുക്ക് പേജിലൂടെയും ഇമെയിൽ വഴിയും ലഭ്യമായ അപേക്ഷകളാണ് മാവേലി ബസ് ഒരുക്കാന്‍ പ്രേരണയായതെന്ന് കെ.എസ്.ആര്‍.ടി.സി ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി ഐ.പി.എസ് അറിയിച്ചു.

Tags:    

Writer - ഖദീജ റിഫ

Media Person

Editor - ഖദീജ റിഫ

Media Person

Web Desk - ഖദീജ റിഫ

Media Person

Similar News