കുമരകത്തെ റീജ്യണല്‍ ഗവേഷണ കേന്ദ്രം പ്രളയത്തിന് ശേഷം കര്‍ഷകരെ കയ്യൊഴിഞ്ഞതായി പരാതി

വിത്തുകള്‍ അടക്കമുള്ള സഹായങ്ങള്‍ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.

Update: 2018-11-29 06:39 GMT

കര്‍ഷകര്‍ക്ക് കൈത്താങ്ങാകേണ്ട കാര്‍ഷിക സര്‍വ്വകലാശാലയുടെ കുമരകത്തെ റീജ്യണല്‍ ഗവേഷണ കേന്ദ്രം പ്രളയത്തിന് ശേഷം കര്‍ഷകരെ കയ്യൊഴിഞ്ഞതായി പരാതി. വിത്തുകള്‍ അടക്കമുള്ള സഹായങ്ങള്‍ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച ഒരു നെല്ലും ഒരു മീനും പദ്ധതി പോലും ഉപേക്ഷിച്ചിരിക്കുകയാണ്. സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നില്ലെന്നാണ് ഗവേഷണ കേന്ദ്രം അധികൃതര്‍ പറയുന്നത്.

കുമരകം അടക്കമുള്ള അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ കര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടിയാണ് കാര്‍ഷിക സര്‍വ്വകലാശാലയുടെ റീജ്യണല്‍ ഓഫീസ് കോട്ടയം കുമരകത്തെ കവണാറ്റിങ്കരയില്‍ തുടങ്ങിയത്. തുടക്കത്തില്‍ കാര്യക്ഷമമായിരുന്ന കേന്ദ്രം പിന്നീട് കര്‍ഷകരില്‍ നിന്ന് അകന്നു. പ്രളയത്തിന് ശേഷം കരകയറാന്‍ നോക്കുന്ന നെല്‍കര്‍ഷകര്‍ക്ക് നല്ല വിത്ത് ലഭ്യമാക്കാന്‍ പോലും ഗവേഷണ കേന്ദ്രത്തിന് സാധിക്കുന്നില്ല. കൂടാതെ ഏറ്റവും ജനകീയമായ ഒരു നെല്ലും ഒരു മീനും പദ്ധതി വരെ ഉപേക്ഷിച്ചു.

Advertising
Advertising

കൃഷിക്ക് വേണ്ട ഗവേഷണങ്ങളും സഹായങ്ങളും മാത്രമല്ല, മത്സ്യകൃഷിയുടെ വ്യാപനത്തിന് വേണ്ടി ഇവിടെ ഫിഷറീസ് വകുപ്പിന്റെ ചില പദ്ധതികളും നടപ്പാക്കിയിരുന്നു. എന്നാല്‍ മത്സ്യകൃഷി അടക്കമുളള പദ്ധതികളും ഇപ്പോള്‍ താളം തെറ്റിയിരിക്കുകയാണ്. പ്രളയം വന്നതും സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കാത്തതുമാണ് പ്രതിസന്ധികള്‍ക്ക് കാരണമായി ഗവേണഷ കേന്ദ്രം അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രവര്‍ത്തനം കാര്യക്ഷമമാക്കിയില്ലെങ്കില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

Full View
Tags:    

Similar News