നെട്ടൂരിലെ അർജുന്റെ കൊലപാതകം: അന്വേഷണം തൃപ്തികരമെന്ന് മാതാപിതാക്കൾ

എന്നാൽ പരാതി കൊടുത്ത സമയത്ത് കൃത്യമായ അന്വേഷണം നടന്നില്ലെന്നും ഇക്കാര്യത്തിൽ പൊലീസ് അനാസ്ഥ കാണിച്ചെന്നും മാതാപിതാക്കൾ

Update: 2019-07-12 08:23 GMT

നെട്ടൂരിലെ 20 വയസുകാരന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് കൊല്ലപ്പെട്ട അർജുന്റെ മാതാപിതാക്കൾ. പരാതി കൊടുത്ത സമയത്ത് പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നും അന്വേഷണം നടന്നിരുന്നെങ്കിൽ അർജുനെ നേരത്തെ കണ്ടെത്താമായിരുന്നെന്നും മാതാപിതാക്കൾ പറഞ്ഞു. അതേസമയം ആസൂത്രിതമായ കൊലപാതകം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം അരംഭിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി പൊലീസ് അന്വേഷണം തൃപ്തികരമാണെന്നാണ് കൊല്ലപ്പെട്ട അർജുന്റെ മാതാപിതാക്കൾ ഇന്ന് പ്രതികരിച്ചത്. എന്നാൽ പരാതി കൊടുത്ത സമയത്ത് കൃത്യമായ അന്വേഷണം നടന്നില്ലെന്നും ഇക്കാര്യത്തിൽ പൊലീസ് അനാസ്ഥ കാണിച്ചെന്നും മാതാപിതാക്കൾ ആവർത്തിച്ചു.

Advertising
Advertising

Full View

മാതാപിതാക്കളിൽ നിന്നൊഴികെ രൂക്ഷമായ വിമർശനങ്ങളാണ് കേസന്വേഷണത്തിനെതിരെ ഉയരുന്നത്. അതേസമയം കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും തെളിവുകൾ വേഗത്തിൽ കണ്ടെത്താനുമാണ് പൊലീസ് ശ്രമിക്കുന്നത്. നാർക്കോട്ടിക് സെല്ലിനെ കൂടി അന്വേഷണ സംഘത്തിന്റെ ഭാഗമാക്കിയതോടെ കൊല്ലപ്പെട്ട അർജുന്റെയും പ്രതികളുടെയും ലഹരി മരുന്ന് ബന്ധങ്ങൾ സംബന്ധിച്ചും അന്വേഷണത്തിൽ ഉൾപ്പെടുമെന്ന കാര്യവും ഉറപ്പായിട്ടുണ്ട്.

Tags:    

Similar News