മലപ്പുറം വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പിൽ അബ്ദുറഹ്മാനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Update: 2024-04-02 15:18 GMT

മലപ്പുറം: വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പിൽ അബ്ദുറഹ്മാനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News