മല്ലപ്പള്ളിയിൽ നിന്നും കാണാതായ 14 വയസുകാരനെ കണ്ടെത്തി

സിനിമയിൽ അഭിനയിക്കാൻ പോകുന്നെന്ന കത്തെഴുതി വെച്ച ശേഷമാണ് കുട്ടി പോയത്

Update: 2024-05-15 14:19 GMT

പത്തനംതിട്ട:  മല്ലപ്പള്ളിയിൽ നിന്നും കാണാതായ 14 വയസുകാരനെ കണ്ടെത്തി. മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ചെന്നൈയിൽ നിന്നും നാട്ടിലേക്കുള്ള ട്രെയിനിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ട ഒരു മെർച്ചന്റ് നേവി ഉദ്യോഗസ്തനാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയുമായി നേവി ഉദ്യോഗസ്ഥൻ തന്നെ നാട്ടിലേക്ക് യാത്ര തിരിച്ചു. മാതാപിതാക്കളുമായി കുട്ടി വീഡിയോ കോളിലൂടെ സംസാരിച്ചു.

ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരികെ എത്തിയില്ല. കുട്ടിയുടെ സൈക്കിൾ മല്ലപ്പള്ളി ബസ്റ്റാൻഡിന് സമീപത്തു നിന്നും കണ്ടെടുത്തിരുന്നു. താൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നെന്നും അഞ്ചു വർഷങ്ങൾക്കു ശേഷം മടങ്ങിയെത്തുമെന്നും വീട്ടിൽ കത്തെഴുതി വെച്ച ശേഷമാണ് കുട്ടി പോയത്.

ജോലി ചെയ്ത് പണമുണ്ടാക്കണം, മാതാപിതാക്കള്‍ക്ക് പണം നൽകണമെന്നും കത്തിൽ പറയുന്നു. അഭിനയവും എഴുത്തുമാണ് തന്‍റെ ഹോബി. അഞ്ച് വർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News