കെ.എം അഭിജിത്തിനെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതിൽ എ ഗ്രൂപ്പ് പ്രതിഷേധം
ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് അഭിജിത്തിന്റെ പേര് വെട്ടിയെന്നാണ് പരാതി.
കൊച്ചി: യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ഭാരവാഹിത്വത്തിൽ നിന്ന് കെ.എം അഭിജിത്തിനെ ഒഴിവാക്കിയതിനെതിരെ എ ഗ്രൂപ്പ് പ്രതിഷേധം. എം.കെ രാഘവന്റെ നേതൃത്വത്തിൽ ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, വി.കെ ശ്രീകണ്ഠൻ എന്നീ എംപിമാരാണ് കെ.സി വേണുഗോപാലിനെ കണ്ടത്. എന്തുകൊണ്ടാണ് കെ.എം അഭിജിത്തിനെ ദേശീയ ജനറൽ സെക്രട്ടറി ആക്കാതിരുന്നത് എന്നതിൽ തങ്ങൾ വിശദീകരണം വേണമെന്നാണ് ഇവരുടെ ആവശ്യം.
എന്നാൽ ഇത് സംബന്ധിച്ച് വിശദീകരിക്കാൻ വേണുഗോപാൽ തയ്യാറായിട്ടില്ല. നാളെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷനെ കണ്ട് വിഷയമുന്നയിക്കാൻ എംപിമാർ തീരുമാനിച്ചിട്ടുണ്ട്. അഭിജിത്തിനെ ദേശീയ ജനറൽ സെക്രട്ടറിയാക്കണമെന്ന് എ ഗ്രൂപ്പിൽ ധാരണയുണ്ടായിരുന്നു. എന്നാൽ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് അഭിജിത്തിന്റെ പേര് വെട്ടിയെന്നാണ് പരാതി. അഭിജിത്തിനെ ദേശീയ ജനറൽ സെക്രട്ടറിയായി നാമനിർദേശം ചെയ്യിക്കാനാണ് എംപിമാരുടെ ശ്രമം.