ഇ.പി ജയരാജനെതിരായ ആരോപണം: സി.പി.എം ഭരിക്കുന്ന ആന്തൂർ നഗരസഭക്കെതിരെയും അന്വേഷണത്തിന് സാധ്യത

നിലവിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളായായിരിന്നു പദ്ധതിക്ക് അനുമതി നൽകുന്ന സമയത്ത് ആന്തൂർ നഗരസഭയുടെ അധ്യക്ഷ.

Update: 2022-12-26 00:46 GMT
Advertising

കണ്ണൂർ: ഇ.പി ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ പാർട്ടി അന്വേഷണം നടത്തുമ്പോൾ സി.പി.എം ഭരിക്കുന്ന ആന്തൂർ നഗരസഭയേയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തേണ്ടി വരും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള നഗരസഭ അധ്യക്ഷയായിരുന്ന സമയത്താണ് റിസോർട്ടിന് അനുമതി നൽകിയത്. കുന്ന് നിരത്തുന്നതിൽ ശാസ്ത്ര സാഹിത്യ പരിഷത് അടക്കം പരാതി നൽകിയിട്ടും അനുമതി നൽകിയതും അന്വേഷണപരിധിയിൽ വന്നേക്കും.

കണ്ണൂർ ആയുർവേദ മെഡിക്കൽ കെയ്ര് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പി. ജയരാജൻ ആരോപണം ഉന്നയിച്ച വൈദേഗം ആയൂർവേദ റിസോർട്ട് നടത്തുന്നത്. കണ്ണൂർ ആയുർവേദ മെഡിക്കൽ കെയ്ര് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുന്നത് 2014-ലാണ്. പദ്ധതിക്ക് അനുമതി തേടുന്നത് 2016 ൽ, ഇപിയുടെ മകൻ ജെയ്‌സൺ ഡയറക്ടർ ആയ കമ്പനിക്ക് പദ്ധതി തുടങ്ങാൻ അനുമതി നൽകിയത് സി.പി.എം ഭരിക്കുന്ന ആന്തൂർ നഗരസഭയാണ്. കുന്നിടിച്ച് നിരത്തുന്നതിൽ ശാസ്ത്ര സാഹിത്യ പരിഷത് അടക്കമുള്ളവർ പരാതി നൽകിയിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.

നിലവിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളായായിരിന്നു പദ്ധതിക്ക് അനുമതി നൽകുന്ന സമയത്ത് ആന്തൂർ നഗരസഭയുടെ അധ്യക്ഷ. പി. ജയരാജന്റെ പരാതിയിൽ പാർട്ടി അന്വേഷണം നടത്തുമ്പോൾ സാമ്പത്തിക ആരോപണമാണ് പരിശോധിക്കുന്നതെങ്കിലും സ്വാഭാവികമായും അന്തൂർ നഗരസഭയിലേക്ക് കൂടി അത് എത്തിച്ചേരും. കുന്നിടിച്ച് നിരത്തുന്നതിലെ പരാതിയിൽ കഴമ്പുണ്ടായിരിന്നോ? പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തിയിരിന്നോ? തുടങ്ങിയ കാര്യങ്ങൾ കൂടി അന്വേഷണ പരിധിയിൽ വരാനാണ് സാധ്യത. ഇതെല്ലാം മനസിലാക്കിക്കൊണ്ട് തന്നെയാണ് അന്വേഷണം നടത്താൻ രേഖാമൂലം പരാതി വേണമെന്ന നിലപാട് എം.വി ഗോവിന്ദൻ സ്വീകരിച്ചതെന്നാണ് ചില നേതാക്കൾ പറയുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News