Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
വയനാട്: ടി.സിദ്ധിക്ക് എംഎൽഎക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സിപിഎം. കോഴിക്കോടും വയനാടും വോട്ട് ചെയ്തെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലും കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലിലും വോട്ടുചെയ്തെന്നാണ് ആരോപണം. 20ാം വാർഡായ പന്നിയൂർകുളത്ത് ക്രമനമ്പർ 480 ൽ കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലിൽ ക്രമനമ്പർ 799 ൽ വോട്ടർ പട്ടികയിലും ഉണ്ട്.