'ഇത്രയും വർഷം കൂടെ നിന്നിട്ട് ഒന്നും ചെയ്തില്ല,എന്‍ഡിഎ മുന്നണി മര്യാദ പാലിച്ചില്ല': സി.കെ ജാനു

ഇനി ചര്‍ച്ച ചെയ്തിട്ട് എന്തേലും നടക്കുമെന്ന വിശ്വാസമില്ലെന്നും ജാനു മീഡിയവണിനോട് പറഞ്ഞു.

Update: 2025-08-31 06:23 GMT
Editor : Lissy P | By : Web Desk

വനയാട്:2016  മുതല്‍ കൂടെ നിന്നിട്ടും  എന്‍ഡിഎ മുന്നണി മര്യാദ പാലിച്ചില്ലെന്ന് ആദിവാസി നേതാവും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സി.കെ. ജാനു.

'ഇത്രയും വര്‍ഷം കൂടെ നിന്നിട്ടും അവരൊന്നും ചെയ്തിട്ടില്ല. ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളിലെ സ്വയംഭരണം, ബോർഡ്-കോർപ്പറേഷൻ പ്രാതിനിധ്യം ,രാജ്യസഭാ സീറ്റ് തുടങ്ങിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും  സി.കെ ജാനു മീഡിയവണിനോട് പറഞ്ഞു. ഇനി ചര്‍ച്ച ചെയ്തിട്ട് എന്തേലും നടക്കുമെന്ന വിശ്വാസമില്ലെന്നും' ജാനു വ്യക്തമാക്കി.

'ഏതെങ്കിലും പാര്‍ട്ടിയുമായി സഹകരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല.  തൽക്കാലം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഒറ്റയ്ക്ക് മൽസരിക്കും.യുഡിഎഫിനോടോ എല്‍ഡിഎഫിനോടോ  സഹകരിക്കുന്ന കാര്യം ആലോചനയിലില്ലെന്നും ഒറ്റക്ക് നിന്ന് പാര്‍ട്ടി ശക്തിപ്പെടുത്തുമെന്നും' സി.കെ. ജാനു പറഞ്ഞു.

Advertising
Advertising

കഴിഞ്ഞദിവസം കോഴിക്കോട് ചേർന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുന്നണി വിടണമെന്ന തീരുമാനമെടുത്തത്. ബിഡിജെഎസിനു ലഭിക്കുന്ന പരിഗണനന ജെആര്‍പിക്ക് ലഭിക്കുന്നില്ല. കേന്ദ്ര സർക്കാരിന് കീഴിലുള്ള ബോർഡുകളിൽ പ്രാതിനിധ്യമില്ല.പിന്നെന്തിനാണ് രാജ്യത്ത് അധഃസ്ഥിത വിഭാഗങ്ങൾക്ക് നേരെ ആക്രമണം അഴിച്ചു വിടുന്ന ബിജെപിക്കൊപ്പം നിൽക്കുന്നതെന്നാണ് നേതാക്കൾ ചോദിക്കുന്നത്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News