മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്; യോഗം മോൻസന്‍ വിവാദങ്ങൾക്ക് പിന്നാലെ

എസ്എച്ച്ഒമാർ മുതൽ ഡിജിപി വരെയുള്ളവർ യോഗത്തിൽ പങ്കെടുക്കും.

Update: 2021-10-03 01:15 GMT
Advertising

പൊലീസിനെ പ്രതിരോധത്തിലാക്കിയ വിവാദങ്ങൾ തുടരുന്നതിനിടെ മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് മൂന്നരയ്ക്ക് ഓൺലൈനായാണ് യോഗം. എസ്എച്ച്ഒമാർ മുതൽ ഡിജിപി വരെയുള്ളവർ യോഗത്തിൽ പങ്കെടുക്കും.

മോന്‍സന്‍ മാവുങ്കലുമായി ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതടക്കമുളള വിവാദങ്ങൾക്കിടെ നടക്കുന്ന യോഗം നിർണായകമാണ്.

സര്‍ക്കാരിനെ പൊതുജനങ്ങള്‍ അളക്കുന്നത് പൊലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറയുകയുണ്ടായി‍. അത്‌ മനസ്സിലാക്കി പ്രവർത്തിക്കണം. ജനങ്ങളോട് ഏറ്റവും അടുത്ത്‌ ഇടപഴകുന്ന ഒന്നാണ്‌ പൊലീസ്‌ സേന. അതുകൊണ്ടുതന്നെ ജനപക്ഷത്ത്‌ നിന്നുകൊണ്ടാകണം ഓരോരുത്തരും കൃത്യനിർവഹണം നടത്തേണ്ടത്‌. പരിശീലനം പൂര്‍ത്തിയാക്കിയ 2362 പൊലീസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News