തിരുവനന്തപുരത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചതായി പരാതി; പ്രമുഖ സ്കൂളിലും അധ്യാപകനുമെതിരെ കേസ്
പീഡനവിവരം മറച്ചുവെച്ചു എന്ന് ആരോപിച്ചാണ് സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസ്
Update: 2025-01-26 09:30 GMT
തിരുവനന്തപുരം: ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരത്തെ പ്രമുഖ സ്കൂളിനും അധ്യാപകനും എതിരെയാണ് പരാതി. അഞ്ചാം ക്ലാസ് മുതൽ അധ്യാപകനായ അരുൺ മോഹൻ കുട്ടിയെ ലൈംഗിക ചൂഷണം ചെയ്യുന്നതായി പരാതിയിൽ പറയുന്നു. വിവരം മറച്ചുവെച്ചു എന്ന് ആരോപിച്ചാണ് സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസ്. നേട്ടയം സ്വദേശിയായ അധ്യാപകൻ അരുൺ മോഹനെ റിമാൻഡ് ചെയ്തു.
കൗൺസിലിങ്ങിനിടയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് 'അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.