ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിലെ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് തരംഗം; ബി.ജെ.പിക്ക് ആറ് സീറ്റ് മാത്രം

നാഗ്പൂര്‍ ജില്ലാ പരിഷത് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനാണ് മുന്നേറ്റം. ആകെയുള്ള 16 സീറ്റുകളില്‍ ഒമ്പത് സീറ്റുകളിലും കോണ്‍ഗ്രസിനാണ് മുന്നേറ്റം

Update: 2021-10-06 13:44 GMT
Advertising

ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം. നാഗ്പൂര്‍ പഞ്ചായത്ത് സമിതിയിലെ ആകെയുള്ള 31 സീറ്റുകളില്‍ 21 സീറ്റുകളിലും കോണ്‍ഗ്രസാണ് വിജയിച്ചത്. ബി.ജെ.പിക്ക് ആറ് സീറ്റുകളില്‍ മാത്രമാണ് മുന്നേറാനായത്. എന്‍.സി.പി രണ്ട് സീറ്റുകളില്‍ വിജയിച്ചു

നാഗ്പൂര്‍ ജില്ലാ പരിഷത് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനാണ് മുന്നേറ്റം. ആകെയുള്ള 16 സീറ്റുകളില്‍ ഒമ്പത് സീറ്റുകളിലും കോണ്‍ഗ്രസിനാണ് മുന്നേറ്റം. എന്‍.സി.പി രണ്ട് സീറ്റുകളിലും മറ്റുള്ളവര്‍ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

ധുലെ, നന്ദുര്‍ബാര്‍, അകോല, വഷിം, നാഗ്പൂര്‍, പാല്‍ഗര്‍ ജില്ലാ പഞ്ചായത്തുകളിലെ 85 വാര്‍ഡുകളിലേക്കും പഞ്ചായത്ത് സമിതികളിലെ 144 വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലാ പഞ്ചായത്തുകളില്‍ ബി.ജെ.പിക്കാണ് മുന്നേറ്റം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News