പിഎം ശ്രീ; സിപിഐയെ വീണ്ടും ചർച്ചക്ക് വിളിച്ച് സിപിഎം

കൃത്യമായ പരിഹാര നിർദേശങ്ങൾ ഇല്ലാതെ ചർച്ചയ്ക്ക് പോയിട്ട് കാര്യമില്ലെന്നാണ് നേതാക്കളുടെ നിലപാട്

Update: 2025-10-29 06:42 GMT

 Photo| Google

തിരുവനന്തപുരം: പിഎം ശ്രീയിൽ സിപിഐയെ വീണ്ടും ചർച്ചക്ക് വിളിച്ച് സിപിഎം. എന്നാൽ ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം സിപിഐ അവൈലബിൾ സെക്രട്ടേറിയേറ്റിന് ശേഷം തീരുമാനിക്കും. കൃത്യമായ പരിഹാര നിർദേശങ്ങൾ ഇല്ലാതെ ചർച്ചയ്ക്ക് പോയിട്ട് കാര്യമില്ലെന്നാണ് നേതാക്കളുടെ നിലപാട്.

പിഎം ശ്രീയിൽ സിപിഎമ്മുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പ്രകാശ് ബാബു പറഞ്ഞു. ഉന്നയിച്ച ആവശ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. എൽഡിഎഫിന് ഒരു തകർച്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Advertising
Advertising

2017ല്‍ തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടു നിന്ന ശേഷം സിപിഐ മുന്നണിയില്‍ കടുത്ത നിലപാടെടുക്കുന്നത് ഇതാദ്യമായാണ് . തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കേ സിപിഐയുടെ തീരുമാനം മുന്നണിയെ ആകെ ഉലച്ചിട്ടുണ്ട്.

സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കുമെന്നാണ് നിലവിലെ വിവരം. രാജി വെപ്പിക്കുന്നതിലേക്ക് കടക്കുമോ എന്നതിലും ആകാംഷ നിലനിൽക്കുന്നുണ്ട്. മന്ത്രിസഭാ യോഗത്തിന് മുമ്പ് സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണ്.

കണ്ണൂരിലായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പരിപാടികൾ റദ്ദാക്കി പുലർച്ചെ തിരുവനന്തപുരത്ത് തിരിച്ചെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും അനുനയത്തിനായി വീണ്ടും നേരിട്ടിറങ്ങും എന്നാണ് സൂചന. നവംബർ ഒന്നിന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട പ്രഖ്യാപനങ്ങളാണ് ഇന്ന് മന്ത്രിസഭായോഗം ചർച്ച ചെയ്യേണ്ടത് എന്നതും പ്രധാനമാണ്. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News