കൊല്ലത്ത് മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങളുടെ മരണം; ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം
പ്രദേശത്ത് പ്രതിരോധ നടപടികൾ തുടങ്ങാൻ വൈകി എന്ന ആക്ഷേപമുണ്ട്. ജലശ്രോതസുകളെല്ലാം മാലിന്യം കൊണ്ട് മൂടിയെന്നും പ്രദേശവാസികൾ പറയുന്നു.
കൊല്ലം: കൊല്ലത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച സഹോദരങ്ങൾക്ക് ആശുപത്രിയിൽ വേണ്ട ചികിത്സ ലഭിച്ചില്ലെന്ന് അച്ഛൻ മുരളി മീഡിയവണിനോട് പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടികളുടെ സഹോദരന്റെ ചിലവ് സർക്കാർ ഏറ്റെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ചേരിക്കോണം സ്വദേശികളായ നീതുവും സഹോദരി മീനാക്ഷിയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്. രോഗം ബാധിച്ച് സഹോദരൻ അമ്പാടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൃത്യമായ ചികിത്സ ലഭിച്ചില്ല എന്നതാണ് അച്ഛന്റെ പരാതി. നിരന്തരം ഛർദി ഉണ്ടായിരുന്നിട്ടും മരുന്നുകൾ നൽകിയില്ലെന്നും അച്ഛൻ ആരോപിച്ചു.
പ്രദേശത്ത് പ്രതിരോധ നടപടികൾ തുടങ്ങാൻ വൈകി എന്ന ആക്ഷേപമുണ്ട്. ജലശ്രോതസുകളെല്ലാം മാലിന്യം കൊണ്ട് മൂടിയെന്നും പ്രദേശവാസികൾ പറയുന്നു. കൂടുതൽ ആളുകൾക്ക് രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
watch video: