അമ്മയെ വീട്ടിൽ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

അവശയായ മകളെ അമ്മ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്

Update: 2023-04-13 08:21 GMT
Editor : banuisahak | By : Web Desk
Advertising

ഇടുക്കി: തൊടുപുഴ കരിങ്കുന്നത്ത് വൃദ്ധയായ മാതാവിനെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തു. വീട്ടിൽ അറ്റകുറ്റപ്പണിക്ക് വന്ന കരിങ്കുന്നം സ്വദേശി മനു (45)വിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. അവശയായ മകളെ അമ്മ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. 

ഏപ്രിൽ നാലിനാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. വൃദ്ധയായ മാതാവും ഭിന്നശേഷിക്കാരായ മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മാതാവിനെ മുറിയിൽ പൂട്ടിയിട്ട മനു മകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അവശയായ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അമ്മയാണ് തൊടുപുഴ ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ആദ്യം പിടികൂടിയ ശേഷം ഇയാളെ വിട്ടയച്ചിരുന്നു. തുടർന്ന് പീഡനത്തിനിരയായ മകളുടെ മൊഴിയടക്കം രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യംചെയ്‌ത്‌ വരികയാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News