വോട്ട് തട്ടിപ്പിന്റെ ഇരട്ട മുഖം: തൃശൂരിലെ വ്യാജവോട്ടർമാർക്ക് ഇരട്ട ഐഡി കാർഡ്; സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ട ഐഡി

നിരവധി ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും ഇത്തരത്തിൽ ഇരട്ട ഐഡികളുണ്ട്.

Update: 2025-08-14 05:19 GMT
Editor : Lissy P | By : Web Desk

തൃശൂര്‍: തൃശൂരിലെ വോട്ടുകൊള്ളയ്ക്കായി ഇരട്ട വോട്ടർ ഐഡന്റിറ്റി കാര്‍ഡുകളും  വ്യാപകം. വ്യാജ വോട്ടർമാരിൽ പലർക്കും ഇരട്ട ഐ ഡി കാർഡുകൾ ഉണ്ടെന്ന് കണ്ടെത്തി.സുരേഷ് ഗോപിയുടെ സഹോദരനും കുടുംബത്തിനുംഇരട്ട ഐഡി കാർഡുകളുണ്ട്. നിരവധി ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും ഇത്തരത്തിൽ ഇരട്ട ഐഡികളുണ്ട്.

ഇരട്ട ഐഡികളിൽ സുഭാഷ് ഗോപിയുടെയും ഭാര്യയുടെയും ഉൾപ്പെടെ പേരുകളിലും മാറ്റങ്ങൾ ഉണ്ട്. പുതിയ വോട്ടര്‍മാരെന്ന വ്യാജേനയാണ് വ്യാജ വോട്ടര്‍മാരെ തിരുകിക്കയറ്റിയത്. ഇരട്ട ഐഡി കൈവശം വയ്ക്കുന്നത് ക്രിമിനൽ കുറ്റമാണെന്നിരിക്കെയാണ് തൃശൂരില്‍ വ്യാപകമായി ഇരട്ട വോട്ടര്‍ ഐഡികാര്‍ഡുകള്‍ നല്‍കിയിരിക്കുന്നത്.  

Advertising
Advertising

 ഭാര്യക്കും തൃശൂരിലും കൊല്ലത്തുമാണ് സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഭാര്യ റാണിക്കും വോട്ടുള്ളത്.ഇരവിപുരം മണ്ഡലത്തിലെ 64ാം നമ്പർ ബൂത്തിലെ വോട്ടർപട്ടികയിലാണ് ഇരുവർക്കും വോട്ടുള്ളത്. സുഭാഷിന്റെ ഇരവിപുരത്തെ മേൽവിലാസത്തിലാണ് കൊല്ലത്തെ വോട്ട്. വോട്ടർപട്ടികയിൽ 1114,1116 എന്നീ ക്രമനമ്പറുകളിലാണ് ഇരുവരുടെയും പേരുള്ളത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുഭാഷ് ഗോപിയുടെയും ഭാര്യയുടെയും പേര് തൃശൂർ വോട്ടർപട്ടികയിൽ ചേർത്തത്. തൃശൂരിൽ രണ്ടുപേരും വോട്ട് ചെയ്തുവെന്ന കാര്യം വ്യക്തമാണ്. സുഭാഷ് ഗോപി തൃശൂരിൽ കൊടുത്തത് അച്ഛന്റെ പേരാണ്. എന്നാൽ കൊല്ലത്ത് നൽകിയത് അമ്മയുടെ പേരാണ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News