'സത്യം എത്ര മൂടിവെക്കാൻ ശ്രമിച്ചാലും തുറന്ന് കാണിക്കും'; ബിബിസി ഡോക്യുമെന്ററി കേരളത്തിലും പ്രദർശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, ഫ്രറ്റേണിറ്റി സംഘടനകള്‍

കാലടി, കണ്ണൂർ,കുസാറ്റ് സർവകലാശാലകളിൽ എസ്.എഫ്.ഐയും ഡോക്യുമെന്ററി പ്രദർശിപ്പിക്കും

Update: 2023-01-24 07:46 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ബിബിസിയുടെ വിവാദ ഡോക്യുമെന്ററി  കേരളത്തിലും പ്രദർശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ,യൂത്ത് കോണ്‍ഗ്രസ്,ഫ്രറ്റേണിറ്റി,എം,എസ്.എഫ് സംഘടനകള്‍. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ബി.ബി.സി ഡോക്യുമെന്ററി കാമ്പസുകളിലുൾപ്പെടെ കേരളത്തിലുടനീളം പ്രദർശിപ്പിക്കുമെന്ന് യുവജന വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു.

എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ കാലടി സംസ്‌കൃത സർവകലാശാലയിലും,കുസാറ്റിലും പ്രദർശനം ഉണ്ടാകും. കണ്ണൂർ സർവകലാശാല മാങ്ങാട്ട് പറമ്പ് സർവകലാശാല ക്യാമ്പസിൽ ഉച്ചക്ക് രണ്ട് മണിക്കാണ് പ്രദർശനം.

Full View

രാജ്യത്തുടനീളം ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. സംഘർഷമുണ്ടാക്കാൻ ഡി വൈ എഫ് ഐ ആഗ്രഹിക്കുന്നില്ല. ഇത് ജനാധിപത്യ സമൂഹമാണ്. രാജ്യ വിരുദ്ധ പ്രവർത്തനമായി കാണേണ്ടതില്ലെന്നും സത്യം എത്ര മൂടിവെക്കാൻ ശ്രമിച്ചാലും ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കുമെന്നും സനോജ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്  ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഷാഫി പറമ്പിലാണ് അറിയിച്ചത്. 

Full View

'ചരിത്ര യാഥാര്‍ത്ഥ്യങ്ങൾ സംഘ്പരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്. ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓർമ്മപ്പെടുത്തലുകൾ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ല. ബിബിസി ഡോക്യുമെന്ററി കേരളത്തിൽ  പ്രദർശിപ്പിക്കുമെന്നും  യൂത്ത് കോൺഗ്രസ് അറിയിച്ചു.

Full View


Full View

അതേസമയം, ഗുജറാത്ത് വംശഹത്യതെയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യും. വംശഹത്യതെയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ രണ്ടാംഭാഗത്ത് ഉണ്ടാകുമെന്നാണ് സൂചന. 'ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം രാജ്യത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ സാഹചര്യത്തിലാണ് രണ്ടാംഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്നത്. ആദ്യഭാഗത്തിനെതിരെ കേന്ദ്രസർക്കർ രംഗത്ത് എത്തുകയും ഡോക്യുമെന്ററി ഇന്ത്യയിൽ വിലക്കുകയും ചെയ്തിരുന്നു. കേന്ദ്രസർക്കാരിന്റെ എതിർപ്പുകൾ എല്ലാം മറികടന്നാണ് രണ്ടാം ഭാഗം ബിബിസി പുറത്തിറക്കുന്നത്. യുകെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടാണ് ഡോക്യുമെൻററി പങ്കുവയ്ക്കുന്നത്. ഡോക്യുമെൻററി പുറത്ത് വന്നതിന് ശേഷവും മുൻ ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ അദ്ദേഹത്തിന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയുമാണ്. ഡോക്യുമെൻററി പിൻവലിക്കില്ലെന്ന നിലപാടിലാണ് ബിബിസിയും.

Full View




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News