കോഴിക്കോട് കോൺഗ്രസില്‍ പൊട്ടിത്തെറി;വാർഡ് കൗൺസിലർ രാജിവെച്ചു; രാജി ഭീഷണി മുഴക്കി മണ്ഡലം പ്രസിഡൻ്റ്

രാജിവെച്ച അൽഫോൻസാ മാത്യു ആംആദ്മി സ്ഥാനാർഥിയായി മാവൂർ റോഡിൽ നിന്ന് മത്സരിക്കും

Update: 2025-11-10 08:29 GMT

കോഴിക്കോട്: കോഴിക്കോട് കോൺഗ്രസില്‍ തർക്കത്തെ തുടർന്ന് മണ്ഡലം പ്രസിഡൻ്റ് രാജി ഭീഷണി മുഴക്കി. രാജി ഭീഷണി മുഴക്കിയത് ചാലപ്പുറം മണ്ഡലം പ്രസിഡൻ്റ് എം. അയൂബ് ഉൾപ്പടെയുള്ള വരാണ് രാജി കത്ത് നൽകിയത്.

കോഴിക്കോട് കോർപ്പറേഷൻ ചാലപ്പുറം സീറ്റ് സിഎംപിക്ക് നൽകിയതിലാണ് പ്രതിഷേധം. സീറ്റ് സിഎംപിയിൽ നിന്നും തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് രാജി ഭീഷണി. മാധ്യമങ്ങൾക്ക് മുന്നിലാണ് പ്രതിഷേധം ഉയർത്തിയ മണ്ഡലം പ്രസിഡൻ്റിനെ നേതാക്കൾ അനുനയിപ്പിച്ചു. രാത്രി വരെ സമയം നൽകുമെന്നും അതിന് ശേഷം വാർത്താ സമ്മേളനമെന്നും പ്രതിഷേധവുമായി എത്തിയ നേതാക്കൾ പറഞ്ഞു. കോൺഗ്രസ്‌ നടക്കാവ് വാർഡ് കൗൺസിലർ അൽഫോൻസാ മാത്യു രാജിവെച്ചു. ആം ആദ്മിയിലേക്ക് ആംആദ്മി സ്ഥാനാർത്ഥിയായി മാവൂർ റോഡിൽ നിന്ന് മത്സരിക്കും.

Full View


Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News