തിരുവനന്തപുരം അമ്പൂരിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു
മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന
Update: 2025-05-04 03:58 GMT
തിരുവനന്തപുരം: അമ്പൂരിയിൽ അച്ഛൻ മകനെ കുത്തികൊന്നു. മനോജാണ് (29) മരിച്ചത്. പിതാവ് വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന.
ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇതിന് പിന്നാലെ അച്ഛന്‍ കത്തിയെടുത്ത് മകനെ കുത്തുകയായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിജയനെ നെയ്യാര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.