ഇ.പിക്കെതിരായ സാമ്പത്തികാരോപണം സി.പി.എമ്മിന്റെ ആഭ്യന്തര കാര്യം; ഇടപെടില്ലെന്ന് കുഞ്ഞാലിക്കുട്ടി

ഇ.പി ജയരാജനെതിരെ പി. ജയരാജൻ ഉന്നയിച്ച ആരോപണം സി.പി.എം പോളിറ്റ്ബ്യൂറോ പരിശോധിക്കുമെന്നാണ് വിവരം.

Update: 2022-12-25 07:32 GMT

മലപ്പുറം: ഇ.പി ജയരാജനെതിരെ പി. ജയരാജൻ ഉന്നയിച്ച സാമ്പത്തികാരോപണം സി.പി.എമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അതിൽ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'അത് അവർ കൈകാര്യം ചെയ്യട്ടെ, അതാണ് അതിന്റെ ശരി. നമ്മൾ പറയേണ്ട കാര്യമില്ല. ഒരു പാർട്ടിയുടെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന പതിവ് ലീഗിനില്ല'-കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ മറവിൽ ഇ.പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായ പി.ജയരാജൻ പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആരോപിച്ചത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News